വിഷന്‍ 2014 ചാരിറ്റി ഷോ ഒക്ടോബര്‍ 30ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, October 24, 2014 7:14 AM IST
ഡബ്ളിന്‍: ക്രംളിന്‍ ഔവര്‍ ലേഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനുവേണ്ടി ഒക്ടോബര്‍ 30ന് (വ്യാഴം) നടത്തുന്ന ചാരിറ്റി ഷോ വിഷന്‍ 2014 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ബ്ളാഞ്ചസ്ടൌണ്‍ പിബ്ളിസ് ടൌണ്‍ കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഷോയില്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ മുഖ്യാതിഥിയായിരിക്കും.

വൈകുന്നേരം 5.30ന് ബെല്‍ഫാസ്റില്‍നിന്നുള്ള കേരള ബീറ്റ്സിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മന്ത്രിയെ സ്വീകരിക്കും. തുടര്‍ന്ന് ലിയോ വരേദ്കര്‍ ചാരിറ്റി ഷോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്രിംളിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് ആന്‍ഡ് ഫണ്ട് റെയ്സിംഗ് സീനിയര്‍ മാനേജര്‍ ജെറി കുള്ളി, കൌണ്ടി കൌണ്‍സിലര്‍ വില്യം ലാവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തത്തോടെ വിഷന്‍ 2014 അരങ്ങിലെത്തും. പ്രശസ്ത മിമിക്രി സിനിമാതാരം കോട്ടയം നസീര്‍, തെന്നിന്ത്യന്‍ നായിക അര്‍ച്ച കവി, പിന്നണി ഗായകരായ ഡയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍ എന്നിവരും മിമിക്രിയില്‍ വ്യത്യസ്തരായ രാജാസാഹിബ്, സിറാജ് പയ്യോളി, ബോളിവുഡ് നര്‍ത്തകന്‍ ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ അണിനിരക്കും.

എല്ലാ മലയാളി സുഹൃത്തുക്കളേയും വിഷന്‍ 2014 ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: നോബിള്‍ മാത്യു 086 255 6617, മജു പേയ്ക്കല്‍ 087 963 1102, ജിജോ പീടികമല 089 444 4505.