ഒക്ടോബര്‍ 25 മുതല്‍ ലോകമെമ്പാടും ശൈത്യകാല സമയം ആരംഭിക്കും
Friday, October 24, 2014 7:13 AM IST
വിയന്ന: ഓസ്ട്രിയയില്‍ ഞായറാഴ്ച മുതല്‍ ശൈത്യകാല സമയം നിലവില്‍ വരും. 26 ന് (ഞായര്‍) പുലര്‍ച്ചെ മൂന്നു മണിയാകുമ്പോള്‍ സമയം ഒരു മണിക്കൂര്‍ പിന്നോട്ടു പോകും. വീണ്ടും 2015 മാര്‍ച്ച് 29 ന് സമയം ഒരു മണിക്കൂര്‍ മുന്നോട്ടാകും.

ഓസ്ട്രിയയോടൊപ്പം തന്നെ മറ്റു പല രാജ്യങ്ങളിലും വ്യത്യസ്തമായ സമയമാറ്റം ഉണ്ടാകും. ഒക്ടോബര്‍ 24 ന് (വെള്ളി) ഗാസ മുനമ്പിലും വെസ്റ് ബാങ്കിലും(ബേദ്ലഹേം) രാത്രി 12 മണിയാകുമ്പോള്‍ ഘടികാരം ഒരു മണിക്കൂര്‍ പിന്നോട്ട് മാറി 11 മണിയാകും.

ഗ്രീന്‍ലാന്റില്‍ ശനിയാഴ്ച രാത്രി 11ന് ക്ളോക്ക് ഒരു മണിക്കൂര്‍ പിന്നോട്ടുമാറി പത്തുമണിയായി മാറും. ലെബ്നോനില്‍ (ബേയ്റൂട്ട്) ഞായറാഴ്ച രാത്രി 12 മണിയാകുമ്പോള്‍ സമയം ഒരു മണിക്കൂര്‍ പിന്നോട്ടുമാറി 11 മണിയാകും.

ഗ്രീന്‍ലാന്റിന്റെ പലഭാഗങ്ങളിലും പോര്‍ച്ചുഗലിലും ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയാകുമ്പോള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് മാറി 12 മണിയായി മാറും.

ഫറോ, ഐലന്റ്, അയര്‍ലന്‍ഡ്, ഐല്‍ ഓഫ് മാന്‍, ഇസ്രായേല്‍, മെക്സിക്കോ, പോര്‍ട്ടുഗല്‍ സ്പെയിന്‍ ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടാകുമ്പോള്‍ ഒരു മണിക്കൂര്‍ പിന്നോട്ടു മാറി ഒരു മണിയാകും.

അല്‍ബേനിയ, അണ്േടാറ, ഓസ്ട്രിയ, ബെല്‍ജിയം, ബോസ്റിയ, ഹെര്‍സഗോവിന, ക്രയേഷ്യ, ചെക്ക്, ഡോന്‍മാര്‍ക്ക് ഫ്രാന്‍സ് ജര്‍മനി ജിബ്രാള്‍ട്ടര്‍ വത്തിക്കാന്‍ ഹംഗറി, ഇറ്റലി, കൊസോവോ, മാസിഡോമ, മൊറോക്കോ, നെതര്‍ലാന്‍ഡ്, നോര്‍വേ, പോളണ്ട്, സാന്‍മ റിനോ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് പടിഞ്ഞാറന്‍ സഹാറ എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് ആകുമ്പോള്‍ സമയം രണ്ടു മണിയിലേക്കു മാറും.

ബള്‍ഗേറിയ എസ്തോണിയ, ഗ്രീസ്, സൈപ്രസ്, ഫിന്‍ലാന്‍ഡ്, ലാവിയ, ലിന്വാനിയ, മൊള്‍ഡോവ, റുമേനിയ, തുര്‍ക്കി ഉക്രെയിന്‍ എന്നീ രാജ്യങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയാകുമ്പോള്‍ മൂന്നു മണിയിലേക്കുമാറും.

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നവംബര്‍ രണ്ടിന് (ഞായര്‍) പുലര്‍ച്ചെ രണ്ടാകുമ്പോള്‍ ഒരു മണിയിലേക്ക് സമയം മാറും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍