സ്വിറ്റ്സര്‍ലാന്‍ഡില്‍ മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ 26 ന്
Thursday, October 23, 2014 8:55 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പുരാതനവും പ്രശസ്തവുമായ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ഐന്‍സീഡലിനേക്ക് ഒക്ടോബര്‍ 26 ന് (ഞായര്‍) മരിയഭക്തര്‍ തീര്‍ഥാടനം നടത്തുന്നു. സ്വിറ്റ്സര്‍ലാന്‍ഡിന്റെ എല്ലാ മലയാളം പള്ളികളില്‍ നിന്നുമുള്ള വൈദികരും യുവാക്കളും കുട്ടികളും പങ്കെടുക്കും.

സ്വിറ്റ്സര്‍ലാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് മരിയഭക്തര്‍ ഒരുമണിക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഐന്‍സീഡലില്‍ ഒത്തുകൂടും. തുടര്‍ന്ന് ജപമാലയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ അമലത്തുകുന്നേല്‍ (എംഎസ്ടി) മുഖ്യ കാര്‍മികത്വം വഹിക്കും.

തീര്‍ഥാടനത്തിന് ഒരുക്കമായി വിവധ യൂണിറ്റുകളില്‍ ജപമാല പ്രാര്‍ഥനകള്‍ നടത്തി. മരിയന്‍ തീര്‍ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ളാപ്പള്ളില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍