ഇറ്റലിയിലെ സ്കൂളുകളില്‍ വിദേശികളുടെ കുട്ടികള്‍ക്ക് ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു
Thursday, October 23, 2014 8:54 AM IST
റോം: വിദേശ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇറ്റലിയിലെ സ്കൂളുകളില്‍ ഇറ്റാലിയന്‍ ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു. വിദേശികളെ ഇറ്റാലിയന്‍ സമൂഹത്തോട് ഇഴുകിച്ചേരാന്‍ പ്രേരിപ്പിക്കുന്നതിനുള്ള അടിസ്ഥാന നടപടിയാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റാഫനിയ ജിയാനിനി.

ഇങ്ങനെയുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ മാത്രം കൂടുതല്‍ അധ്യാപകരെ നിയമിക്കാനും തീരുമാനമായി. രാജ്യത്തെ ആകെ വിദ്യാര്‍ഥികളില്‍ പത്തു ശതമാനവും വിദേശ വംശത്വമുള്ളവരാണിപ്പോള്‍. ഇറ്റലിക്കാരായ ദമ്പതികള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയും വിദേശികള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രവണതയും രാജ്യത്ത് സജീവം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍