ഫിലാഡല്‍ഫിയയില്‍ സൌജന്യ ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി അവയര്‍നസ് നവംബര്‍ ഒന്നിന്
Thursday, October 23, 2014 8:51 AM IST
ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷനും ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി വാര്‍ധക്യത്തിലെത്തിയവരുടെ പകല്‍വീടായി പ്രവര്‍ത്തിക്കുന്ന ബെന്‍സേലം അഡല്‍റ്റ് ഡേ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് (ശനി) രാവിലെ 9.30 മുതല്‍ ഒന്നു വരെ സൌജന്യ ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി അവയര്‍നസ് നടത്തുന്നു.

അമേരിക്കയില്‍ ഇതര രാജ്യങ്ങളില്‍നിന്നും കുടിയേറി പാര്‍ക്കുന്നവര്‍ക്ക് ലഭ്യമാകുന്ന പൊതുവായ ആനുകൂല്യങ്ങള്‍ മറ്റു രാജ്യക്കാര്‍ക്ക് ധാരാളമായി ലഭിക്കുമ്പോള്‍ ഇന്ത്യക്കാരായ നാം പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ അര്‍ഹതയുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളെപ്പറ്റി വിവരണം ലഭിക്കാതെ നഷ്ടപ്പെടുന്നു. ഈ അവസരത്തിലാണ് സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഉള്ള പൊതുവായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കുമെന്നുള്ളതിന്റെ മുകുടോദാഹരണമായി കോട്ടയം അസോസിയേഷനും ബെന്‍സേലം അഡല്‍റ്റ് ഹോം കെയറും ഫിലാഡല്‍ഫിയയില്‍ കൈകോര്‍ക്കുന്നത്.

സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട വിദഗ്ധരായ പല പ്രമുഖരും സെമിനാറില്‍ സംബന്ധിക്കുന്നതും അവരവരുടെ മേഖലകളിലെ അറിവുകള്‍ പകരുകയും ചെയ്യുന്നതായിരിക്കും. സര്‍ക്കാര്‍ മേഖലയിലും പൊതുമേഖലയിലും മറ്റു ആരോഗ്യ മേഖലയിലുള്ളതുമായ നിരവധി വ്യക്തികളെയും സ്ഥാപനങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് കണ്ണ്, പല്ല്, ചെവി, ബ്ളഡ് പ്രഷര്‍, ബ്ളഡ് ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ പരിശോധനകളും സൌജന്യമായി നടത്തും. കൂടാതെ പ്രമുഖ നഴ്സിംഗ് സംഘടനയായ പിയാനോ ഈ സംരഭത്തിനൊപ്പം സഹകരിക്കും. സൌജന്യ ഫ്ളു ഷോട്ട് നല്‍കാനായി റൈറ്റ് എയ്ഡ് ഫാര്‍മസിയും തെറാപ്പി ചികിത്സക്കായി ഇന്‍ഫിനിറ്റി തെറാപ്പി സെന്ററും ഉണ്ടായിരിക്കും. ആവശ്യമുള്ളവര്‍ക്ക് ഗതാഗത സൌകര്യവും എല്ലാവര്‍ക്കും ഭക്ഷണവും സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സീമ്യേേമാമീരമമശീിേ.ീൃഴ, യലിമെഹലാമരഹൌഹറേമ്യരമൃലരലിലൃേ.രീാ.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്