ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം സംഘടിപ്പിക്കുന്നു
Thursday, October 23, 2014 8:50 AM IST
കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹിഫ്ള്‍ വിഭാഗമായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ഹിഫ്ള്‍ മത്സരം ഡിസംബര്‍ 12 ന് നടക്കും. പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്ക് സൂറ. ഖമര്‍, പത്തിനും പതിനേഴിനും ഇടയിലുള്ളവര്‍ക്ക് സൂറ. ഖലമും, പത്ത് വയസിന് താഴെയുള്ളവര്‍ക്ക് സൂറ. തക്വീറുമാണ് മനഃപാഠമാക്കേണ്ട ഭാഗങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 28 ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക്: 55292287, 66509290, 55132529, 99803617, 97228093, 97186719.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍