ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത വീസ സമ്പ്രദായം നിലവില്‍ വരുന്നു
Thursday, October 23, 2014 8:50 AM IST
കുവൈറ്റ് : ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലേക്ക് ഏകീകൃത വീസ സമ്പ്രദായം നിലവില്‍ വരുന്നു. ടൂറിസം, ബിസിനസ് രംഗങ്ങളിലെ വളര്‍ച്ചയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഏകീകൃത വീസ സമ്പ്രദായം കൊണ്ടുവരുന്നത്. പദ്ധതിയുടെ പ്രയോജനം 35ഓളം വിദേശരാജ്യങ്ങള്‍ക്ക്് ലഭിക്കും. ഏകീകൃത വീസ ഉപയോഗിക്കുന്നതുവഴി സൌദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അടുത്തയാഴ്ച കുവൈറ്റില്‍ നടക്കുന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നും കുവൈറ്റ് വാണിജ്യവ്യവസായ മന്ത്രാലയം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറിയും സമീറ അല്‍ഗിരീബ് അറിയിച്ചു. രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ബാധകമാവാത്ത തരത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്തുമെന്ന് അല്‍ഗിരീബ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍