ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ വീഡിയോ പുറത്തിറങ്ങി
Thursday, October 23, 2014 8:49 AM IST
ഡബ്ളിന്‍: ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സിന്റെ 'കലോത്സവം ആന്‍ഡ് നൃത്താഞ്ജലി സീസണ്‍ 5' ന്റെ പ്രചാരണത്തിനായുള്ള വീഡിയോ പുറത്തിറങ്ങി.

2010 ലാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) അയര്‍ലന്‍ഡ് പ്രൊവിന്‍സ്, അയര്‍ലന്‍ഡിലെ കുട്ടികളുടെ നൃത്ത, നൃത്യ, കലാ വാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാനും ആദ്യമായി ഒരു വേദി ഒരുക്കിയത്. തുടര്‍ന്നുള്ള എല്ലാ സീസണുകളിലെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രോവിന്‍സ് ചെയര്‍മാന്‍ സൈലോ സാം ആണ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

നവംബര്‍ 22, 23, ഡിസംബര്‍ ആറ് തീയതികളില്‍ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്ട്രേഷന്‍ നവംബര്‍ ഏഴിന് (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ള്യുഎംസി വെബ്സൈറ്റായ ംംം.ംാരശൃലഹമിറ.രീാ ലഭ്യമാണ്.

ഓരോ വിഭാഗത്തിന്റെയും മത്സര ഇനങ്ങള്‍ ചുവടെ

സബ് ജൂണിയര്‍ വിഭാഗം: 7 വയസു വരെ: (2007 നവംബര്‍ ഒന്നിനുശേഷം ജനിച്ചവര്‍ക്ക്)

22 നവംബര്‍: ഐറിഷ് ഡാന്‍സ്.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ് ആന്‍ഡ് ഗ്രൂപ്പ് ഡാന്‍സ്.

6 ഡിസംബര്‍ : ഫാന്‍സി ഡ്രസ്, കളറിംഗ്, കഥ പറച്ചില്‍, ആക്ഷന്‍ സോംഗ്

ജൂണിയര്‍ വിഭാഗം: 7-11 വയസ്: (2003 നവംബര്‍ ഒന്നിനും 2007 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

22 നവംബര്‍: ഭരതനാട്ട്യം, മോഹിനിയാട്ടം.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ്)

6 ഡിസംബര്‍ : ഫാന്‍സി ഡ്രസ്, ലളിത ഗാനം, പ്രസംഗം (ഇംഗ്ളീഷ്), പ്രസംഗം (മലയാളം), മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്, കവിതാ പാരായണം, ദേശീയ ഗാനം (ഗ്രൂപ്പ്), ആന്‍ഡ് ഗ്രൂപ്പ് സോംഗ്.

സീനിയര്‍ വിഭാഗം: 11-17 വയസ്: (1997 നവംബര്‍ ഒന്നിനും 2003 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)

22 നവംബര്‍: ഭരതനാട്ട്യം, മോഹിനിയാട്ടം.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ്).

6 ഡിസംബര്‍: ഫാന്‍സി ഡ്രസ്, ലളിത ഗാനം, പ്രസംഗം (ഇംഗ്ളീഷ്), പ്രസംഗം (മലയാളം), മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് (വാട്ടര്‍ കളര്‍ മാത്രം), കവിതാ പാരായണം, ദേശീയ ഗാനം (ഗ്രൂപ്പ്), ഗ്രൂപ്പ് സോംഗ് ആന്‍ഡ് ടാബ്ളോ (ഗ്രൂപ്പ്).

വിവരങ്ങള്‍ക്ക്: സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി) 0877739792, ബിലിന്‍ തോമസ് (അസോസിയേറ്റ് സെക്രട്ടറി) 0876552055, സെറിന്‍ ഫിലിപ്പ് (എക്സിക്യൂട്ടീവ് കമ്മിറ്റി) 0879646100.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍