ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ആദ്യഫല പെരുന്നാള്‍
Thursday, October 23, 2014 8:45 AM IST
ഷാര്‍ജ: മരുഭൂമിയിലെ പരുമല എന്ന് അറിയപ്പെടുന്ന ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫല പെരുന്നാള്‍ ഒക്ടോബര്‍ 24ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെ വിവിധ പരിപാടികളോടെ പള്ളിയങ്കണത്തില്‍ നടക്കും.

1978-ല്‍ സ്ഥാപിതമായി 36 വര്‍ഷം പിന്നിടുന്ന ആദ്യഫലപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മുന്‍ കേന്ദമന്ത്രി രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, ഉമ്മുല്‍ഖ്വയിന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിക്സണ്‍ ബേബി എന്നിവര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ ശരത്ത് സിപിഡി നയിക്കുന്ന ഗാനമേള, മേളം ദുബായുടെ ചെണ്ടമേളം, എല്ലാവിധ കേരളീയ ഭക്ഷണവിഭവങ്ങളും ഉത്തരേന്ത്യന്‍ വിഭവങ്ങളും ലഭ്യമാകുന്ന വിവിധ സ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇടവക വികാരി യാക്കോബ് ബേബി, സഹവികാരി ഫാ. അജി കെ. ചാക്കോ, ട്രസ്റ്റി ജോര്‍ജ്കുട്ടി ജോണ്‍, സെക്രട്ടറി ജോസ് വി. ജോണ്‍, ജനറല്‍ കണ്‍വീനര്‍ എബി എം. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള