സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് സ്റാഫ് പാര്‍ട്ടിയും അവാര്‍ഡ് ദാനവും നടന്നു
Wednesday, October 22, 2014 7:56 AM IST
ദോഹ: ഖത്തറിലെ പ്രമുഖ സംരംഭമായ സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് സ്റാഫ് പാര്‍ട്ടിയും അവാര്‍ഡ് ദാനവും ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടന്നു. ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഥാപനത്തിലെ മികച്ച തൊഴിലാളിയായി ജോജി തോമസിനെ പ്രഖ്യാപിച്ചു.

കമ്പനി ചെയര്‍മാന്‍ അബ്ദുള്ള അല്‍ ഗാനമിനെ പ്രതിനിധീകരിച്ച് മകന്‍ അബ്ദുള്‍ അസീസ് അല്‍ ഗാനം ജോജിക്ക് അവാര്‍ഡ് സമ്മാനിച്ചു. മികച്ച സെയില്‍സിനുള്ള അവാര്‍ഡ് മാഹിര്‍ അല്‍ യാഫിനും മികച്ച അച്ചടക്കത്തിനുള്ള അവാര്‍ഡ്് ഗിരേന്ദ്ര ഷാ, വിജിത ഹോമ ചന്ദ്ര എന്നിവര്‍ക്കുമാണ് ലഭിച്ചത്.

കൂടാതെ സ്ഥാപനത്തില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ടി.പി. അഹ്മദ്, ഫ്രാന്‍സിസ് ആന്റണി, ഇസ്ലാമുദ്ദീന്‍, ശഹാബുദ്ദീന്‍, സൂപ്പി, അസന്‍ഗ എന്ന സര്‍വീസ് എക്്സലസ് അവാര്‍ഡും നല്‍കി ആദരിച്ചു.

കമ്പനിയില്‍ പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുജിത് മാത്യൂവിനെ മാനേജിംഗ് ഡയറക്ടര്‍ ഉസ് മാന്‍ മുഹമ്മദ് പരിചയപ്പെടുത്തി. എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അയ്മല്‍ അല്‍ ഷാമി, സല്‍മാന്‍ അബ്ദുള്ള അല്‍ഗാനം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഭാഷകളിലെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഓര്‍ക്കസ്ട്ര പാര്‍ട്ടി അവിസ്മരണീയമാക്കി.