മുംബൈ-ഡല്‍ഹി എയര്‍പോര്‍ട്ടുകള്‍ സ്റാര്‍ അലിയന്‍സ് ഹബ് ആക്കുന്നു
Wednesday, October 22, 2014 7:38 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അടുത്ത വര്‍ഷം 2015 മുതല്‍ മുംബൈ-ഡല്‍ഹി എയര്‍പോര്‍ട്ടുകള്‍ സ്റ്റാര്‍ അലിയന്‍സ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഹബ് എയര്‍പോര്‍ട്ടുകള്‍ ആക്കുന്നു.

ഈ എയര്‍പോര്‍ട്ടുകള്‍ 27 എയര്‍ലൈനുകള്‍ അംഗമായ സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പിന്റെ ഹബ് ആകുന്നതോടെ ഇന്ത്യയില്‍ എത്തുന്നവരും വിദേശങ്ങളിലേക്ക് പറക്കുന്നവരുമായ ഈ ഗ്രൂപ്പിലെ എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് കണക്ഷന്‍ ഫ്ളൈറ്റുകള്‍ക്കുള്ള സൌകര്യം വര്‍ധിക്കും.

ഹബ് എയര്‍പോര്‍ട്ടുകളില്‍ സെന്‍ട്രല്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പിന്റെ കസ്റമര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ എര്‍ബാക്കി അറിയിച്ചു. ഇന്റര്‍നാഷണല്‍-ഡൊമസ്റ്റിക് കണക്ഷന്‍ സര്‍വീസ്, ഫ്ളൈറ്റ് റീ ബുക്കിംഗ്, സ്പെഷല്‍ സര്‍വീസ് എന്നിവയെല്ലാം ഹബ് എയര്‍പോര്‍ട്ട് സര്‍വീസില്‍ ഉള്‍പ്പെടും. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പുതിയ ഗവണ്‍മെന്റ് അനുവദിക്കുമെന്ന് സ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍