കോട്ടയം നസീര്‍ നയിക്കുന്ന മെഗാസ്റേജ് ഷോ കൊളോണില്‍ നവംബര്‍ ഒമ്പതിന്
Wednesday, October 22, 2014 7:37 AM IST
കൊളോണ്‍: ശബ്ദാനുകരണ കലയിലെ മുടിചൂടാമന്നനും സിനിമാ താരവുമായ കോട്ടയം നസീര്‍ നയിക്കുന്ന മെഗാസ്റേജ്ഷോ 'വിഷന്‍ 2014' കൊളോണില്‍ നവംബര്‍ ഒമ്പതിന് (ഞായര്‍) നടക്കും.

കോട്ടയം നസീറിനെ കൂടാതെ രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), വെള്ളിത്തിരയിലെ മലയാളത്തിന്റെ നടി അര്‍ച്ചന കവി, ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ട സ്വരമായി ആലാപനത്തിന്റെ സൌകുമാര്യത മുഴക്കുന്ന സയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍ എന്നിവര്‍ക്കൊപ്പം പ്രശസ്ത നര്‍ത്തകനും കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ് നേര്‍ക്കാഴ്ചയുടെ വസന്തമൊരുക്കി അവതരണത്തിന്റെ പുതുകാവ്യം രചിക്കുന്നത്. പ്രോഗ്രാമിന്റെ ഡയറക്ടര്‍ ബിജു എംപിയും, ഘോഷ് അഞ്ചേരില്‍ കോഓര്‍ഡിനേറ്ററുമാണ്.

ആവിഷ്കാര ഹാസ്യത്തിന്റെ ചരടില്‍ ആലാപനത്തിന്റെ ഈരടികളും സംഗീതത്തിന്റെ താളലയങ്ങളും നൃത്തനൃത്ത്യങ്ങളുടെ സ്വതസിദ്ധമായ ചുവടുകളും സമ്മേളിക്കുമ്പോള്‍ കൊളോണ്‍ മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ നിറതിങ്കളായി 'വിഷന്‍ 2014' അനുഭവപ്പെടുമെന്നു തീര്‍ച്ച.

സാംസ്കാരിക കേരളത്തിന്റെ ആത്മാവില്‍ നിറഞ്ഞൊഴുകുന്ന തനതായ കലകളുമായി പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന 'വിഷന്‍ 2014' നവംബര്‍ ഒമ്പതിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കൊളോണ്‍ പോര്‍സിലെ റാറ്റ്ഹൌസ് ഓഡിറ്റോറിയത്തിലാണ് (ഞമവേമൌമൈഹ ജ്വീൃ,

എൃശലറൃശരവഋയലൃഡേളലൃ 6470, 51143 ഇീഹീഴില) അരങ്ങേറുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ജര്‍മനിയില്‍ വെള്ളിത്തിരയിലൂടെ സിനിമാ ആസ്വാദനം സാധ്യമാക്കിയ ഇന്ത്യന്‍വുഡിന്റെ ബാനറില്‍ വേദിയിലെത്തുന്ന മെഗാസ്റേജ് ഷോയിലേയ്ക്ക് ഏവരേയും സംഘാടകര്‍ ഹൃദയപൂര്‍വം ക്ഷണിച്ചു.

'വിഷന്‍ 2014' നേരിട്ടാസ്വദിക്കാന്‍ സംഘാടകര്‍ സീറ്റുകളുടെ റിസര്‍വേഷന്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ഗോള്‍ഡ് റോ: മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 25 യൂറോയും 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 20 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.

സില്‍വര്‍ റോ : മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 15 യൂറോയും 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 10 യൂറോയുമാണ്.

ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൌജന്യമാണെങ്കിലും സീറ്റുകള്‍ ലഭിക്കില്ല.

ഢലിൌല: (ഞമവേമൌമൈഹ ജ്വീൃ, എൃശലറൃശരവഋയലൃഡേളലൃ 6470, 51143 ഇീഹീഴില) 

ടിക്കറ്റ് റിസര്‍വേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ജേമി കുറിയാക്കോസ് കചഉകഋചണഛഛഉ ഠലഹ: 004922885427392, എമഃ:004922885427430, ങീയശഹ: 00491759980330. ശിളീ@ശിറശലിീീംറ.റല, ണലയശെലേ: ംംം.ശിറശലിീീംറ.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍