ഇന്ത്യന്‍ സ്ഥാനപതി ഫര്‍വാനിയ ഗവര്‍ണരെ സന്ദര്‍ശിച്ചു
Wednesday, October 22, 2014 7:35 AM IST
കുവൈറ്റ്: ദീര്‍ഘകാലമായി അബാസിയയിലും മറ്റും താമസിക്കുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വിവധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദിനെ സന്ദര്‍ശിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയും കുവൈറ്റും തമിലുള്ള ചരിത്രപരമായ ബന്ധം അനുദിനം ശക്തിപ്പെട്ട് വരികയാണ്. വിദേശ സഹോദരന്മാര്‍ നേരിടുന്ന പ്രശ്നങ്ങളും അനുഭവിക്കുന്ന പ്രയാസങ്ങളെയും പറ്റി താന്‍ ബോധാവാനെന്നും വിദേശി സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക കുവൈറ്റ് കെട്ടിപ്പടുക്കുന്നതില്‍ ഏറെ വിഴര്‍പ്പൊഴുക്കിയ സമൂഹമാണ് ഇന്ത്യന്‍ സമൂഹമെന്ന് അനുസ്മരിച്ച അദ്ദേഹം മേഖലയിലെ ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും സംഘത്തെ അറിയിച്ചു.

ഇന്ത്യന്‍ അംബാസഡറോടപ്പം പ്രവാസി നേതാക്കളായ സിദ്ധിക്ക് വലിയകത്ത്, തോമസ്.കെ.തോമസ്, വര്‍ഗീസ് പുതുക്കുളങ്ങര, തോമസ് കടവില്‍, ഷരഫുദ്ദീന്‍ എന്നിവരും ഉന്നത എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍