കുവൈറ്റ് പ്രഫഷണല്‍ ഫോറം ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
Wednesday, October 22, 2014 7:33 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക മാനേജ്മന്റ് വിദഗ്ധരുടെ സംഘടനയായ പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റ്, സംഘടനക്കുവേണ്ടി ലോഗോ രൂപകല്‍പന ചെയ്യാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.

കുവൈറ്റിന്റെ വിവിധ തുറകളിള്‍ ജോലിചെയ്യുന്ന എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമ വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൌണ്ടുമാര്‍, മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച മതേതര പുരോഗമന സംഘടനയായ കുവൈറ്റ് പ്രഫഷണല്‍ ഫോറം (ജജഎ), നമ്മുടെ സംസ്ഥാനത്തിന് ആവശ്യമായി വരുന്ന സാങ്കേതിക വിദ്യ, തൊഴില്‍ പരിചയം, മൂലധനം എന്ന് തുടങ്ങി വ്യവസായത്തിനും വികാസത്തിനും അത്യന്താപേഷിതമായ സൂചകങ്ങളും അടിസ്ഥാന വികസന സമസ്യകളും നിര്‍ന്ധാരണം ചെയ്യുക എന്നതും പ്രഫഷണല്‍ ഫോറത്തിന്റെ ലക്ഷ്യമായി നിര്‍ദ്ദേശിക്കുന്നു

പുതിയ സാമ്പത്തിക നയത്തിന്റെ കാലഘട്ടത്തില്‍, അടിസ്ഥാനപരമായി വേറൊരു വ്യവസ്ഥിതിയില്ല (ഠകചഅ ഠവലൃല ക ചീ അഹലൃിേമശ്േല) എന്ന മുദ്രാവാക്യം ആണ് സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത്. ഇതിന്റെ തുടര്‍ച്ചയായി, പുതിയ സാമ്പത്തിക നയം ചെലുത്തുന്ന സമ്മര്‍ദ്ദം സാങ്കേതിക വിദഗ്ധരെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതം ആകുമ്പോള്‍ തന്നെ, അവന്റെ ജോലി സ്ഥിരത, സാമൂഹ്യ സുരക്ഷിതത്വം, ജോലിയുടെ സ്വഭാവത്തോട് സമരസപെടെല്‍ തുടങ്ങിയ പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങളും നവസാങ്കേതിക സമൂഹം തിരിച്ചറിയുന്നുണ്ട്. പകരം വയ്ക്കാന്‍ പുതിയൊരു വ്യവസ്ഥിതിയുണ്െടന്ന (ഠകഢഅ ഠവലൃല ക ഢശമയഹല അഹലൃിേമശ്േല) മുദ്രാവാക്യമാണ് പ്രോഗ്രസിവ് പ്രഫഷണല്‍ ഫോറം ഉയര്‍ത്തുന്നത്.

കേരളത്തിന്റെ തനതായ വികസന സമസ്യകള്‍ക്ക് പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെ ഉത്തരം കണ്െടത്തുവാന്‍ ശ്രമിക്കുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധനും കേരളത്തിന്റെ മികച്ച ധനകാര്യ മന്ത്രിയുമായിരുന്ന തോമസ് ഐസക് പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റിന്റെ സെമിനാറില്‍ 'ജന കേന്ദ്രീകൃതമായ വികസനത്തില്‍ സാങ്കേതിക വിദഗ്ദരുടെ പങ്ക്' എന്ന വിഷയം അവതരിപ്പിച്ച് കുവൈറ്റിലെ സാങ്കേതികമാനേജ്മെന്റ് സമൂഹമായി സംവദിക്കും. നവംബര്‍ ഏഴിന് വൈകുന്നേരം അഞ്ചിന് അബു ഹലീഫയിലുള്ള ഷെയ്ഖ് അല്‍ബദര്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം കുവൈറ്റിന്റെ പൊതുപരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് സംഘാടകര്‍ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പ്രതിഫലിക്കുന്ന മാതൃകയില്‍, പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറത്തിനു അനുയോജ്യമായ ലോഗോയുടെ മാതൃകകള്‍ ക്ഷണിച്ചു. ലോഗോയുടെ മാതൃകകള്‍ ഒക്ടോബര്‍ 28 ന് മുമ്പ് ുുളസൌംമശ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തില് അയച്ചുതരണമെന്ന് പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറത്തിനു വേണ്ടി ആഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് വിനോദ് എ.പി. നായരും സെക്രട്ടറി അനില്‍കുമാര്‍ പി.എന്നും അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94066192, 96604901.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍