നവോദയ ബാലവേദി യാത്രയയപ്പ് നല്‍കി
Wednesday, October 22, 2014 7:32 AM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ ബാലവേദി കണ്‍വീനര്‍ ക്രിസ്റി ജോയിക്കും സഹോദരിയും മെമ്പറുമായ ദിയ ജോയിക്കും ബാലവേദി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ക്രിസ്റി ജോയിക്ക് കോഓര്‍ഡിനേറ്റര്‍ റഫീക്ക് പത്തനാപുരവും ദിയ ജോയിക്ക് എക്സിക്യൂട്ടീവ് അംഗം നിദ റഹ്മാനും ഉപഹാരങ്ങള്‍ നല്‍കി. ചിഞ്ചുമോള്‍, ഷഹബാസ് അബാസ്, മുരളി കൃഷ്ണന്‍, നബീല്‍, ജുനൈസ്, വര്‍ഷ രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുറച്ചു കാലമാണെങ്കിലും ഇവിടെ ജീവിക്കാനും ഈ നാടിന്റെ നന്മകള്‍ ആസ്വദിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി മറുപടിയായി ഇരുവരും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പ്രകടനങ്ങള്‍ അരങ്ങേറി.

വര്‍ഷ രാജന്‍, വീണ രാജന്‍ എന്നിവരുടെ ശാസ്ത്രീയ സംഗീതനൃത്തവും നബ്ഹാന്‍ അബ്ദുള്‍ അസീസ്, റിദ റഹ്മാന്‍, നദ ഫൈസല്‍, ഷിഫ മഹ്മൂദ്, ആശ ഷിജു, രേഖ ജോയ്, മോഹന കൃഷ്ണന്‍, അനഘാ ബാബു, സന്ധ്യ ബാബു, സരീന്‍ ബാവ എന്നിവരുടെ ഗാനങ്ങളും നിദ റഹ്മാന്റെ നൃത്തവും ജസ്നയും ടിയും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചാബി ഡാന്‍സും സദസിനു നവ്യാനുഭൂതി പകര്‍ന്നു.

കോഓര്‍ഡിനേറ്റര്‍ റഫീക്ക് പത്തനാപുരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അബ്ദുറഹ്മാന്‍ ബഷീര്‍ സ്വാഗതവും റിസാന അബ്ദുള്ള നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍