മുഹമ്മദ് ഫാറൂഖിന് നവോദയ യാത്രയയപ്പ് നല്‍കി
Wednesday, October 22, 2014 7:32 AM IST
ജിദ്ദ: നവോദയ കിലോ 5 ഏരിയ കമ്മിറ്റിയംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് ഫാറൂഖിന് നവോദയ സെന്‍ട്രല്‍ കമ്മിറ്റിയും കിലോ 5 ഏരിയ കമ്മിറ്റിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. നവോദയ കിലോ5 ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി സലാഹുദ്ദീന്‍ വെമ്പായം ഫാറൂഖിന് കൈമാറി. ബാബ് മാക്ക യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ പെരിന്തല്‍മണ്ണയും സിറാജ് വേങ്ങരയും ചേര്‍ന്ന് ഫാറൂഖിന് നല്‍കി.

പെരിന്തല്‍മണ്ണ ശാന്തപുരം സ്വദേശിയായ ഫാറൂഖ് സിറ്റാക്കോ കമ്പനിയിലെ ജീവനക്കാരനാണ്. ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചടങ്ങില്‍ നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, നവോദയ രക്ഷാധികാരി വി.കെ. റൌഫ്, കിലോ5 ഏരിയ സെക്രട്ടറി സലാഹുദ്ദീന്‍ വെമ്പായം, സിയാദ് ഹബീബ് എന്നിവര്‍ പ്രസംഗിച്ചു. കിലോ5 ഏരിയ കമ്മിറ്റിയങ്ങങ്ങളായ ആസിഫ് കരുവാറ്റ, സൈദ് മുഹമ്മദ്, ഉമ്മര്‍ പട്ടാമ്പി, നാസര്‍ കട്ടുപ്പാറ, വാഹിദ്, ജംഷീര്‍, അബുബക്കര്‍ ചേളാരി, റഫീക്ക്, മുസ്തഫ പെരിന്തല്‍മണ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.. സി.എം.അബ്ദുറഹ്മാന്‍ സ്വാഗതവും, ഫിറോസ് മുഴപ്പിലങ്ങാട് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍