ലാസ്വേഗസില്‍ തിരുനാള്‍ ആഘോഷം ഒക്ടോബര്‍ 25ന്
Wednesday, October 22, 2014 7:30 AM IST
ലാസ്വേഗസ്: ലാസ്വേഗസിലെ വിശുദ്ധ മദര്‍ തെരേസ സീറോ-മലബാര്‍ കാത്തലിക് മിഷന്റെ 2014-ലെ തിരുനാള്‍ ആഘോഷം ഒക്ടോബര്‍ 25ന് (ശനി) രാവിലെ 10 ന് ഹെന്‍ഡേര്‍സനിലെ വിശുദ്ധ തോമസ് മൂര്‍ കാത്തലിക് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഡയറക്ടര്‍ റവ. ഫാ. കുര്യാക്കോസ് വടാന അറിയിച്ചു.

രാവിലെ 10 ന് ആഘോഷങ്ങളുടെ ഭാഗമായി കൊടിയേറ്റുകര്‍മ്മം നിര്‍വഹിക്കുന്നതോടെ റവ. ഫാ. പോള്‍ ചാലിശേരി, റവ. ഫാ കുര്യാക്കോസ് വടാന എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും തുടര്‍ന്ന് വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ അല്‍ഫോന്‍സാമ്മ എന്നിവരുടെ ഛായാ ചിത്രങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും വിഭവ സമൃദ്ധമായ തിരുനാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്.

തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. കുര്യാക്കോസ് വടാന 617-717-4018, ട്രസ്റിമാരായ ബെന്നി പോള്‍ 702-374-3210, റാഫി തെക്കൂടന്‍ 702-372-9203.

റിപ്പോര്‍ട്ട്: ജോണ്‍ ജോര്‍ജ്