യുക്മ ഈസ്റ് ആംഗ്ളിയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന്
Wednesday, October 22, 2014 7:28 AM IST
ക്യാന്‍വേ ഐലന്റ് : യുക്മ ഈസ്റ് ആഗ്ളിയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന് (ഞായര്‍) ബാസില്‍ഡണിനും സൌത്തെന്റിനും ഇടയിലുള്ള മനോഹരമായ ടൂറിസ്റ് പ്രദേശമായ ക്യാന്‍വേ ഐലന്റില്‍ നടക്കും. ഈസ്റ് ആംഗ്ളിയ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍വേ ഐലന്റിലെ പാഡോക് കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന കലാമേളക്ക് ബാസില്‍ഡന്‍ മലയാളി അസോസിയേഷനും സൌത്തെന്റ് മലയാളി അസോസിയേഷനും പരിപൂര്‍ണ സഹകരണം നല്‍കുന്നുണ്ട്.

കലാമേളയെ വന്‍ വിജയമാക്കി തീര്‍ക്കാന്‍ മികച്ച സംഘാടകരുടെ കരുത്തുറ്റ നിര തന്നെയുണ്ട്. റീജിയണല്‍ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്‍ ചെയര്‍മാനായ കലാമേള കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ കുഞ്ഞുമോന്‍ ജോബ് ആണ്. കലാമേളയുടെ ജനറല്‍ കണ്‍വീനര്‍ യുക്മ നാഷണല്‍ ട്രഷറാര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ ഷാജി വര്‍ഗീസ്, ജിജോ ജോസഫ്, രഞ്ജിത് കുമാര്‍ എന്നിവരും ചുമലതയിലുണ്ട്. യുക്മ നാഷണല്‍ പിആര്‍ഒ, ബാല സജീവ് കുമാര്‍ കലാമേളയില്‍ നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിക്കും.

റീജിയണല്‍ കലാമേള കോഓര്‍ഡിനേറ്റര്‍ ആയി ജെയിംസ് ജോസഫും ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ആയി അജിത് അച്ചാണ്ടില്‍, സജിലാല്‍ വാസു എന്നിവരും പ്രവര്‍ത്തിക്കും. പ്രോഗ്രാം മാനേജര്‍മാരായി ഓസ്റിന്‍ അഗസ്റിന്‍, തോമസ് മാറാട്ടുകുളം, സണ്ണി മത്തായി, ഏബ്രഹാം ലൂക്കോസ്, ജോര്‍ജ് പൈലി, അലക്സ് ലൂക്കോസ്, ബേബി തോമസ് എന്നീ പരിചയ സമ്പന്നരുടെ നിര തന്നെയുണ്ട്.

കലാമേള ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായി ബിനോ അഗസ്റിന്‍, വിനി കുന്നത്ത്, പ്രദീപ് കുരുവിള, ജിസ് ജോസ്, ബേബി ജോസഫ്, ജോര്‍ജ് ജോസഫ്, ജേക്കബ് തോമസ്, ജോബി ജോണ്‍, സിറിന്‍ വര്‍ഗീസ്, ജോഷി ഐസക്, സിബി ജോസഫ്, തോമസ് എസ്. ജോസഫ് (ജോമിച്ചന്‍), ജോസന്‍ ജോര്‍ജ്, നോബി മാത്യു, ദീപക്, സുനില്‍, ജോ വി. ജോര്‍ജ്, ഡാര്‍ലി ജോസഫ്, നൈസ് ജോസഫ്, ഷിബു മാത്യു എന്നിവരും ചുമലതയില്‍ ഉണ്ട്.

വിധി നിര്‍ണയത്തിനായി മികച്ച ജഡ്ജിംഗ് പാനലിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. പിഴവുകള്‍ ഉണ്ടാവാത്ത വിധത്തിലുള്ള മത്സര ഫലങ്ങള്‍ക്കായി പ്രഥമ പരിഗണന കൊടുത്തിട്ടുണ്ട്. വിധി നിര്‍ണയത്തില്‍ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പാനീയങ്ങള്‍ വേദിയുടെ അടുത്ത് തന്നെയുള്ള സ്റാളില്‍ ലഭ്യമാകുന്നതാണ്. ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യണമെങ്കില്‍ അതിനുള്ള സൌകര്യമുണ്ട്.

കലാമേളയിലെ മത്സരങ്ങള്‍ക്കുശേഷം നടക്കുന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. ഈസ്റ് ആംഗ്ളിയായിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

26 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഈസ്റ് ആംഗ്ളിയ റീജിയണല്‍ കലാമേള ആനന്ദ് മീഡിയ പൂര്‍ണമായും കവര്‍ ചെയ്യുകയും പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു.

വേദിയുടെ വിലാസം : ഠവല ജമററീരസ ഇീാാൌിശ്യേ ഇലിൃല, ഘീിഴ ഞീമറ, ഇമ്ില്യ കഹെമിറ,ടട8 0ഖഅ.