സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യന്‍ ക്ളാസിക് ഡാന്‍സുമായി നാട്യകല
Tuesday, October 21, 2014 8:14 AM IST
സൂറിച്ച്: ഭാരതീയ സംസ്കാരത്തില്‍ നൃത്തം എന്ന കലയ്ക്ക് വലിയ സ്ഥാനം ഉണ്ട്. ഇന്ത്യയില്‍ നിന്ന് പുറത്ത് പോയാലും ഭാരതീയ സംസ്കാരം മറക്കാത്തവരാണ് ഇതില്‍ അധികവും. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സിന്റെ ക്ളാസ് ആരംഭിക്കുകയാണ്. ജര്‍മന്‍ ഭാഷയില്‍ വിവരണം നല്‍കിയാണ് കുട്ടികള്‍ക്കായി ക്ളാസിക്കല്‍ ഡാന്‍സ് ക്ളാസ് ആരംഭിക്കുക. 'നാട്യകല' എന്നാണ് സ്ഥാപനത്തിന്റെ പേര്.

14 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഭരതനാട്യം അരങ്ങേറ്റമായി നടത്തിയ സ്മിത എബിയാണ് 'നാട്യകല'യിലെ ക്ളാസുകള്‍ കൈകാര്യം ചെയ്യുക. ഒക്ടോബര്‍ 19ന് ആരംഭിച്ച ക്ളാസുകള്‍ സൂറിച്ചില്‍ തുടക്കമായി. ഇത് 'നാട്യകല'യുടെ രണ്ടാമത്തെ ബാച്ചാണ്. മാര്‍ച്ചില്‍ ആരംഭിച്ച ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ക്ളാസുകള്‍ ഇപ്പോഴും വളരെ ഭംഗിയായി തുടര്‍ന്നു പോരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവേറെ ബാച്ചുകളായിട്ടായിരിക്കും ക്ളാസുകള്‍. ജര്‍മന്‍ മാതൃ ഭാഷയായി സംസാരിക്കുന്ന കുട്ടികള്‍ക്ക് ഭാഷയുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നൃത്തം സ്വായത്തമാക്കാന്‍ 'നാട്യകല'യിലൂടെ സാദ്യമാവുന്നതാണ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ തന്നെ ജനിച്ചു വളര്‍ന്ന സ്മിത എബി (കിരിയാന്തന്‍) ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും നൃത്തത്തിനുവേണ്ടി സമയം കണ്െടത്തുകയും മലയാളി കുട്ടികള്‍ക്കായി അത് വിനിയോഗിക്കുകയും ചെയ്യുന്നത് മാതൃകാപരമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്മിത എബി 079 2888159, 078 600 8159.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍