പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിന് വിയന്നയില്‍ സ്വീകരണം നല്‍കി
Tuesday, October 21, 2014 7:52 AM IST
വിയന്ന: യുറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിയന്ന അന്തരാഷ്ട്ര വിമാന താവളത്തിലെത്തിയ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി ഓസ്ട്രിയ) പ്രതിനിധികള്‍ ആവോജ്ജലമായ സ്വീകരണം നല്‍കി.

ഒക്ടോബര്‍ 21 ന്വൈകിട്ട് രാത്രി എട്ടിന് ഇന്ത്യ ഗേറ്റ് റസ്ററന്റില്‍ നടക്കുന്ന പൊതുസമ്മേളനം മന്തി ഉദ്ഘാടനം ചെയ്യും. 22ന് വിയന്ന മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

വിയന്നയിലെത്തിയ മന്ത്രിയെയും കുടുംബത്തെയും ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ്, ബിജു മാളിയേക്കല്‍, ടോമിച്ചന്‍ വിലങ്ങുപാറയില്‍, അനീഷ് മുണ്ടിയാനിയില്‍, വിനു അഗസ്റിന്‍, തോമസ് പടിഞ്ഞാറെക്കാലയില്‍, ബോബന്‍ ആണ്ടിവീണ്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിയന്ന മലയാളി അസോസിയേഷനില്‍ നിന്നും പ്രസിഡന്റ് മാത്യൂസ് കിഴക്കെകര, തട്ടില്‍ ബാബു നടക്കിലാന്‍ തുടങ്ങിയ വിഎംഎ അസോസിയേഷന്റെ അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ അഫയേഴ്സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ഒക്ടോബര്‍ 16,17,18 തീയതികളിലായി നടന്ന റീജണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനായാണ് അദ്ദേഹം യുറോപ്പിലെത്തിയത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി