മലങ്കര കത്തോലിക്ക കുടുംബ സമ്മേള നംനവംബര്‍ 28, 29, 30 തീയതികളില്‍
Tuesday, October 21, 2014 7:51 AM IST
ഡാളസ്: വിവിധ മേഖലകളിലായി നടത്തിവരുന്ന മലങ്കര കത്തോലിക്കാ സഭയുടെ കുടുംബ സമ്മേളനം സൌത്ത് വെസ്റ് മേഖലയുടെത് ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.

ഡാളസ്, ഹൂസ്റണ്‍, ലോസ് ആഞ്ചലസ്, സാന്‍ഹോസെ, ഒക് ലഹോമ, ഡെന്‍വര്‍, ഫീനിക്സ് എന്നിവിടങ്ങളിലെ മലങ്കര കൂട്ടായ്മകളെ ഏകോപിപ്പിച്ചാണ് സമ്മേളനം നല്‍കുന്നത്.

നവംബര്‍ 28, 29, 30 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന് ഈ പ്രദേശങ്ങളിലുള്ള എല്ലാ മലങ്കര കത്തോലിക്കാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കന്‍ എക്സാര്‍ക്കേറ്റിന്റെ തലവന്‍ തോമസ് മാര്‍ യൌസേബിയൂസ് മെത്രാപോലീത്ത സംബന്ധിക്കും. ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയിലിന്റെ നേതൃത്വത്തില്‍ ബിജി കുര്യന്‍ പൊതു സംഘാടകനായി കമ്മിറ്റിക്ക് രൂപം നല്‍കി. കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി മോന്‍സി ജോര്‍ജ്, ട്രഷറര്‍ ഫ്രാന്‍സിസ് ജോര്‍ജ്, രജിസ്ട്രേഷന്‍ വിജി ചേമ്പനാല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്