കെ.സി. ജോസഫിന് വിയന്ന വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Tuesday, October 21, 2014 7:50 AM IST
വിയന്ന: ഓസ്ട്രിയന്‍ സന്ദര്‍ശനത്തിനായി പാരിസില്‍ നിന്നും വിയന്നയില്‍ എത്തിച്ചേര്‍ന്ന പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിനും പത്നി സാറാ ജോസഫിനും വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഎംഎ പ്രവര്‍ത്തകരും ഭാരവാഹികളും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

രാവിലെ 9.45 ന് വിമാനമിറങ്ങിയ ജോസഫിനേയും പത്നിയേയും മാത്യു കിഴക്കേകര, ബാബു തട്ടില്‍ നടക്കിലാന്‍, ഷീന ഗ്രിഗറി, ടോമി പുതിയിടം, സാബു പള്ളിപ്പാട്ട്, സുനിഷ് മുണ്ടിയാനിക്കല്‍, വിലങ്ങുപാറക്കല്‍ ടോമിച്ചന്‍, ജോയി പൂങ്കോട്ടയില്‍, ജയിംസ് തട്ടില്‍, ലില്ലി തട്ടില്‍, സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ അനീഷ് മുണ്ടിയാനിക്കല്‍, തോമസ് പടിഞ്ഞാറേക്കാലയില്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുവാന്‍ ഇംഗ്ളണ്ടിലെത്തിയ പ്രവാസികാര്യ, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഇംഗ്ളണ്ടിലെ നിരവധി സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് വിയന്നയില്‍ എത്തുന്നത് ഒക്ടോബര്‍ 22 ന് വൈകുന്നേരം 6.30 ന് സിബന്‍ ഹിര്‍ട്ടണില്‍ (സെന്റ് മാര്‍ട്ടിന്‍ പള്ളി ഓഡിറ്റോറിയം, കേറ്റ്സര്‍ ഗാസ്സെ) നടക്കുന്ന വിയന്ന മലയാളി അസോസിയേഷന്റെ 40-ാം വാര്‍ഷിക സമാപനസമ്മേളനവും വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ട്രസ്റിന്റെ ഉദ്ഘാടനവും കെ.സി. ജോസഫ് നിര്‍വഹിക്കും. യോഗത്തില്‍ ഇന്ത്യന്‍ സ്ഥാനപതി രാജിവ് മിശ്ര, വിയന്നയിലെ വിവിധ സാംസ്കാരിക സംഘടനയുടെ നേതാക്കന്മാര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.

സമാപന സാംസ്കാരിക സമ്മേളനത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര, സെക്രട്ടറി ബീന തുപ്പത്തി, ആര്‍ട്സ് ക്ളബ് സെക്രട്ടറി പോള്‍ ബാബു തട്ടില്‍ നടക്കിലാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍