ബ്രോംലിയില്‍ കുടുംബ നവീകരണ ധ്യാനം 26,27 തീയതികളില്‍
Tuesday, October 21, 2014 7:48 AM IST
ലണ്ടന്‍: പ്രശസ്ത ധ്യാന ഗുരുവും സീറോ മലബാര്‍ സെന്റ് ജോസഫ് കപ്പുച്ചിന്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളുമായ ജോസഫ് പുത്തന്‍പുരക്കല്‍, സീറോ മലബാര്‍ മാസ് സെന്ററായ ബ്രോംലിയില്‍ ഒക്ടോബര്‍ 26, 27 (ഞായര്‍, തിങ്കള്‍) തീയതികളില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

നവീകരണം വ്യക്തിതലവും കുടുംബ കേന്ദ്രീകൃതവുമാക്കുവാനും വചനവും കൂദാശകളും ജീവിതചര്യയാക്കുവാനും, വ്യക്തികളെയും കുടുംബങ്ങളെയും ഈ ധ്യാനത്തിലൂടെ പുത്തന്‍പുരക്കലച്ചന്‍ ഒരുക്കുന്നു.

എല്ലാ ക്രൈസ്തവ വിശ്വാസികളെയും സ്നേഹപൂര്‍വം ധ്യാനത്തിലേക്ക് സീറോ മലബാര്‍ ബ്രോംലി സെന്റര്‍ ചാപ്ളെയിന്‍ സാജു പിണക്കാട്ട് സ്വാഗതം ചെയ്തു.

ധ്യാന സമയം: ഞായര്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 9.3 വരെയും തിങ്കള്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെയുമാണ് ധ്യാനം.

ഢലിൌല : ട ഖീലുെവ’ ഇവൌൃരവ ,1 ഛൃരവമൃറ ഞീമറ, ആൃീാഹല്യ, ഗലി ,ആഞ1 2ജഞ.