ദില്‍ ഡൊമിനിക് പനയ്ക്കല്‍ ന്യൂയോര്‍ക്ക് സിറ്റി 40 അണ്ടര്‍ 40 റൈസിംഗ് സ്റാര്‍
Tuesday, October 21, 2014 7:45 AM IST
ന്യൂയോര്‍ക്ക്: ഫ്ളോറല്‍ പാര്‍ക്കിലെ ദില്‍ ഡൊമിനിക് പനയ്ക്കല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ 40 അണ്ടര്‍ 40 റൈസിംഗ് സ്റാര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ടു. ന്യൂയോര്‍ക്ക് മെട്രോ പോളിറ്റന്‍ നഗരത്തില്‍ വിവിധ രംഗങ്ങളിലുള്ള 40 പേര്‍ക്കാണ് സിറ്റി ആന്‍ഡ് സ്റേറ്റ് പത്രം ഈ ബഹുമതി നല്‍കി ആദരിക്കുന്നത്. ഒക്ടോബര്‍ 29ന് (ബുധന്‍) സിറ്റിഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ദാനം നടക്കും.

ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സില്‍മാന്‍ റോറി ലാന്‍സ് മാന്റെ ചീഫ് ഓഫ് സ്റാഫ് ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 25 കാരനായ ദില്‍ ന്യൂയോര്‍ക്ക് സ്റേറ്റ് സിറ്റി രാഷ്ട്രീയത്തില്‍ നാലു വര്‍ഷത്തോളമായി സജീവമായിരുന്നു. കോണ്‍ഗ്രസ്മാന്‍ ഗാരി ആക്കര്‍മാന്റെ ഇന്റേണ്‍ ആയി പ്രവര്‍ത്തനം തുടങ്ങിയ ഈ യുവാവ് ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സില്‍, സ്റേറ്റ് അസംബ്ളി, ക്യൂന്‍സ് ബറോ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ കാമ്പയിന്‍ മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലാന്‍സ്മാന്റെ ചീഫ് ഓഫ് സ്റാഫ് ആകുന്നതിനുമുമ്പ് മേയര്‍ ബ്ളംബെര്‍ഗിന്റെ അഡ്മിനിസ്ട്രേഷനില്‍ ക്യൂന്‍സ് ബറോ കമ്യൂണിറ്റി അഫയേഴ്സിന്റെ ഡയറക്ടര്‍ ആയിരുന്നു. ക്യൂന്‍സിലെ അസംബ്ളി ഡിസ്ട്രിക്ട് 25 ന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡര്‍ ആയി സെപ്റ്റംബറില്‍ പ്രൈമറിയില്‍ തെരഞ്ഞെടുക്കപ്പെട്ട ദില്‍ ക്യൂന്‍സ് രാഷ്ട്രീയത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഒരു മലയാളി യുവാവാണ്.

ദിലിനോടൊപ്പം നോമിനേറ്റു ചെയ്യപ്പെട്ടവര്‍ ലേബര്‍ യൂണിയന്‍, ഗൂഗിള്‍, ഐബിഎം, യൂണിവേഴ്സിറ്റികള്‍, സിറ്റി പബ്ളിക് സര്‍വീസ് മേയറുടെ ഓഫീസ്, മ്യൂസിയം, രാഷ്ട്രീയം, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയില്‍നിന്നുള്ളവരാണ്.

ന്യൂയോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കിലെ പോള്‍ ഡി പനയ്ക്കലിന്റെയും മേരി പനയ്ക്കലിന്റെയും മകനായ ദില്‍ ചെറുപ്പം മുതലേ നേതൃത്വത്തിലും രാഷ്ട്രീയത്തിലും തത്പരരനായിരുന്നു. ഹൈസ്കൂളില്‍ മൂന്നുവര്‍ഷം സ്റുഡന്‍സ് ഗവണ്‍മെന്റ് പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്. റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് മേജറായി വിദ്യാഭ്യാസം നടത്തവേ കാപ്പാ സിഗ്മ ഇന്റര്‍നാഷണല്‍ ഫ്രട്ടേണിറ്റിയുടെ റട്ഗേഴ്സ് ചാപ്റ്റര്‍ ഗാമാ യുപ്സിലോണിന്റെ ഫണ്ടിംഗ് ഗ്രാന്‍ഡ് മാസ്ററായിട്ടുണ്ട്.