ജോയ്ആലുക്കാസ് ജ്വല്ലറി ഷോറൂം രാജ്കോട്ടില്‍
Tuesday, October 21, 2014 6:02 AM IST
രാജ്കോട്ട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഗുജറാത്തിലെ മൂന്നാമത്തെ ഷോറൂം രാജ്കോട്ടില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. യാഗ്നിക് റോഡില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഹൌസിനു സമീപം ഷോറൂമിന്റെ ഉദ്ഘാടനം രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ രക്ഷാബെന്‍ ആര്‍. ബോലിയ നിര്‍വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ മോഹന്‍ ഝാ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്, ഡിജിഎംമാരായ പി.ഡി. ജോസ്, പി.ഡി. ഫ്രാന്‍സിസ്, റീജണല്‍ മാനേജര്‍ ആഷിക്ക് സേവ്യര്‍ എന്നിവരും സന്നിഹിതരായിരുന്നു.ആഭരണപ്രേമികളായ രാജ്കോട്ടിലെ സ്ത്രീകള്‍ക്ക് ലോകമെമ്പാടുമുള്ള ജ്വല്ലറി വൈവിധ്യങ്ങള്‍ കാഴ്ചവയ്ക്കുന്നതോടൊപ്പം ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം കൂടി സമ്മാനിക്കുകയാണു ലക്ഷ്യമെന്നു ജോയ് ആലുക്കാസ് പറഞ്ഞു.