ബംഗാളിലും കേരളത്തിലും ബിജെപി അതിവേഗം വളരുന്നുവെന്നു ഓഫ് ബിജെപി യോഗം
Tuesday, October 21, 2014 4:24 AM IST
ന്യൂജേഴ്സി: ബംഗാളിലും കേരളത്തിലും ബി ജെ പി അതിവേഗം വളരുന്നുവെന്നു ന്യൂജേഴ്സിയില്‍ നടന്ന ഓഫ് ബിജെപി യോഗത്തില്‍ വിലയിരുത്തല്‍ . പ്രമുഖ സ്വാതന്ത്യ്ര സമര സേനാനി ആയിരുന്ന കൊമരം ഭീമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഭാരത് സേവാശ്രമവും ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയും ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത് .വെസ്റ് ബംഗാള്‍ മുന്‍ ബി ജെ പി അധ്യക്ഷന്‍ തഥാഗത് റോയ് മുഖ്യാതിഥി ആയിരുന്നു . മുപ്പതു വര്‍ഷം ബംഗാള്‍ ഭരിച്ച കമ്യൂണിസ്റ് പാര്‍ട്ടിയുടെ ജനദ്രോഹ നടപടികള്‍ അതേ പടി മുന്നോട്ട് കൊണ്ട് പോകുക മാത്രമാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും. വോട്ടു ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവുമാണ് ഇവരുടെ പ്രഖാപിത നയമെന്നും തഥാഗത് റോയ് അഭിപ്രായപെട്ടു. പ്രവാസി ഇന്ത്യക്കാര്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ നമോ ബിജെപിയെ പ്രതിനിധീകരിച്ച ന്യൂയോര്‍ക്ക് കോര്‍ഡിനേറ്റര്‍ കൃഷ്ണ രാജ് മോഹനന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു സംസാരിച്ചു . ഹരിയാനയില്‍ ബി ജെ പി നേടിയ ചരിത്ര വിജയം മാതൃക ആയി എടുത്താല്‍ , കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പാര്‍ട്ടയുടെ വിജയ സാധ്യതകള്‍ കൂടുതല്‍ വര്‍ധിക്കുന്നുവെന്നു കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ബി ജെ പി ക്ക് ലഭിച്ച ഒമ്പത് ശതമാനം വോട്ടില്‍ നിന്നും 33 ശതമാനമായി ഉയര്‍ത്താന്‍ ഹരിയാനയില്‍ കഴിഞ്ഞത് പോലെ ശക്തമായ ത്രികോണ മല്‍സരത്തിനു സാധ്യത ഉള്ള കേരളത്തില്‍ വളരെയേറെ മുന്നോട്ടു പോവാന്‍ കഴിയുമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു .കേരളത്തിലെയും ബംഗാളിലെയും ആസാമിലെയും പാര്‍ടി പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് ചോദ്യ ഉത്തര പരിപാടിയും സംഘടിപ്പിച്ചു .കേരളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നമോ ബി ജെ പി പ്രവര്‍ത്തകാരായ അജീഷും കൃഷ്ണരാജും മറുപടി പറഞ്ഞു .ഓഫ് ബി ജെ പി പ്രസിഡന്റ് രാം കാമത്ത് ആമുഖ പ്രസംഗം നടത്തി . ബാലയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം