ഡാളസില്‍ യുവജനസഖ്യ ദിനം ആചരിച്ചു
Monday, October 20, 2014 8:10 AM IST
ഡാളസ്: ഒക്ടോബര്‍ 19 ന് (ഞായര്‍) ലോകമെമ്പാടുമുള്ള പള്ളികളില്‍ മാര്‍ത്തോമ സഭ യുവജന സഖ്യദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലെ ഞായറാഴ്ചത്തെ ശുശ്രൂഷകളില്‍ യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം നല്‍കി. റവ. ജോര്‍ജ് ജേക്കബ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

യുവജന സഖ്യം പ്രതിനിധിയായി നിഷാ വിന്‍സെന്റ് ജേക്കബ് വചന പ്രഘോഷണം നടത്തി. ക്രിസ്തീയ ജീവിതത്തില്‍ യുവജനങ്ങളുടെ പങ്കളിത്തത്തെപറ്റി പ്രതിപാദിച്ചു. യുവജനങ്ങള്‍ വിശ്വാസ സമൂഹത്തില്‍ മാതൃകയാവേണ്ടത് സഭയുടെയും തലമുറയുടെയും നിലനില്‍പ്പിന് അനിവാര്യമാണെന്ന് നിഷാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മികച്ച യുവജന സഖ്യം ശാഖയാണ് ഡാളസിലെ സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ നിലവിലുള്ളത്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ