റിയാദ് യൂത്ത് വോളിമേള ആരംഭിച്ചു
Monday, October 20, 2014 8:09 AM IST
റിയാദ്: യൂത്ത് വോളി ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കമായി. കിംഗ് അബ്ദുള്‍ അസീസ് റോഡിലുള്ള യമാമ സ്പോര്‍ട്സ് കോംപ്ളക്സില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ റോജി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസാദ് പുന്നക്കാട് അധ്യക്ഷത വഹിച്ചു. ടൂര്‍മമെന്റില്‍ പങ്കെടുക്കുന്ന എട്ട് ടീമുകളും പങ്കെടുത്ത മാര്‍ച്ച് പാസ്റും അരങ്ങേറി.

ഉദ്ഘാടന ദിവസം നടന്ന മത്സരങ്ങളില്‍ തറവാട്, ഗാസിയ മില്ലിയ പാക്കിസ്ഥാന്‍ ടീമുകള്‍ ആദ്യ വിജയം കരസ്ഥമാക്കി. ആദ്യ കളിയില്‍ തറവാട് ടീം സെന്റ് തോമസ് ടീമിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. രണ്ടാമത്തെ കളിയില്‍ എംഎംസി ടീമിനെ ഗാസിയ മില്ലിയ പരാജയപ്പെടുത്തി.

25 ന് അവസാനിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍