അക്ഷരപ്രേമികള്‍ക്ക് ആവേശമായി റിവൈവ് പുസ്തകച്ചന്ത
Monday, October 20, 2014 8:09 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകച്ചന്തയും സാംസ്കാരിക സദസും അക്ഷരസ്നേഹികളുടെ സാന്നിധ്യം കൊണ്ട് ധന്യമായി.

വായന പകര്‍ന്നു നല്‍കുന്ന അനുഭവം കൂടുതല്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഒരുക്കിയ പുസ്തചന്തയിലേക്ക് വായനക്കാരുടേയും സാഹിത്യ കുതുകികളുടേയും പ്രവാഹമായിരുന്നു.

പ്രവാസി എഴുത്തുകാരുടേയും മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടേയും പ്രസാധകരുടേയും പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. രാഷ്ട്രീയം, മതം, സാംസ്കാരികം, പ്രവാസം, സാമ്പത്തികം, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ള പുസ്തകങ്ങളുള്‍പ്പെടുത്തിയിരുന്നു. പ്രദര്‍ശനം പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ വിചക്ഷണനുമായ സമദ് മങ്കട ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകനായ ഹമീദ് വാണിമേല്‍, ശിഹാബ് കൊട്ടുകാട്, കുന്നുമ്മല്‍ കോയ, അബ്ദുസമദ് കൊടിഞ്ഞി, അലവിക്കുട്ടി ഒളവട്ടൂര്‍, അക്ബര്‍ വേങ്ങാട്ട്, ഡോ. അബ്ദുള്‍ അസീസ്, വിജെ നസറുദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാത്രി 11 വരെ തുടര്‍ന്ന പുസ്തക വില്‍പ്പനയില്‍ 300 ലധികം പുസ്തങ്ങള്‍ വിറ്റു പോയി. പ്രവാസി എഴുത്തുകാരായ ഡോ. അബ്ദുള്‍ അസീസ്, അബു ഇരിങ്ങാട്ടിരി, മുസഫര്‍ അഹമ്മദ്, മാലിക് മഖ്ബൂര്‍, റഫീഖ് പന്നിയങ്കര, സബീന എം. സാലി, ജോസഫ് അതിരുങ്കല്‍, വി.ജെ നസറുദ്ദീന്‍, മാത്യു തൂവല്‍ എന്നിവരുടെ പുസ്കങ്ങള്‍ക്ക് മേളയില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്.

പ്രദര്‍ശനത്തിനുണ്ടായിരുന്ന സീതി സാഹിബ്, ബാഫഖി തങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍, സി.എച്ചിന്റെ ഫലിതങ്ങള്‍ എന്നീ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. ജോസഫ് അതിരുങ്കല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, റഫീഖ് പന്നിയങ്കര, ഷക്കീല അബ്ദുല്‍ വഹാബ്, ഷക്കീബ് കൊളക്കാടന്‍, നജീം കൊച്ചുകലുങ്ക്, അഡ്വ. അജിത്, അഹമ്മദ് മേലാറ്റൂര്‍ എന്നിവരും പുസ്തകച്ചന്തയിലും സാംസ്കാരിക സദസിലും പങ്കെടുത്തു.

അഷ്റഫ് കല്‍പ്പകഞ്ചേരി, അഡ്വ. അനീര്‍ പെരിഞ്ചീരി, യൂനുസ് സലിം, സാജിദ് മൂന്നിയൂര്‍, മുസമ്മില്‍ തങ്ങള്‍, മുഹമ്മദ് ഷഫീഖ്, അമീന്‍ മുഹമ്മദ് മൂന്നിയൂര്‍, നൌഷാദ് കുനിയില്‍, ഷൌക്കത്ത് കടമ്പോട്ട്, അസീസ് വെങ്കിട്ട, അലി ഹസന്‍ മൈത്ര, ജാഫര്‍ തങ്ങള്‍, മുജീബ് ഇരുമ്പുഴി, മൊയ്തീന്‍ കുട്ടി തെന്നല എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍