ഫോര്‍മല്‍ വണ്‍; ഹ്യുല്‍ക്കന്‍ബെര്‍ഗ് ഫോഴ്സ് ഇന്ത്യ കരാര്‍ പുതുക്കി
Monday, October 20, 2014 8:07 AM IST
ബര്‍ലിന്‍: ഫോര്‍മല്‍ വണ്‍ അടുത്ത സീസണില്‍ ഫോഴ്സ് ഇന്ത്യയ്ക്കുവേണ്ടി ജര്‍മന്‍കാരനായ നിക്കോ ഹ്യുല്‍ക്കന്‍ബെര്‍ഗ് കളത്തിലിറങ്ങുമെന്ന് ഫോഴ്സ് ഇന്ത്യ ടീം ചീഫ് വിജയ് മല്യ തീരുമാനിച്ചതായി ഹ്യുല്‍ക്കന്‍ബെര്‍ഗ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഹ്യുല്‍ക്കന്‍ബെര്‍ഗ് ഫോഴ്സ് ഇന്ത്യയ്ക്കുവേണ്ടി മല്‍സരിക്കുന്നത്. ഇരുപത്തിയേഴുകാരനായ ഹ്യുല്‍ക്കന്‍ബെര്‍ഗ് 76 പോയിന്റുകള്‍ നേടി റാങ്കിംഗില്‍ ഇപ്പോള്‍ എട്ടാമതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍