ജര്‍മനിയില്‍ നാലു ഐഎസ് ഭീകരര്‍ അറസ്റില്‍
Monday, October 20, 2014 8:07 AM IST
ബര്‍ലിന്‍: കഴിഞ്ഞ വാരാന്ത്യങ്ങളിലായി ജര്‍മനി മൊത്തമായി നടത്തിയ റെയ്ഡില്‍ നാലു ഐഎസ് ഭീകരരരെ ജര്‍മന്‍ കുറ്റാന്വേഷണ വിഭാഗം അറസ്റു ചെയ്തു. ജര്‍മനിയില്‍ നിന്ന് ടീനേജുകാരെ തട്ടിക്കൊണ്ടു പോകാനും ശൈത്യസാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാനും പദ്ധതിയിട്ട നാലുപേരെയാണ് പോലീസ് അറസ്റു ചെയ്തത്.

ഇറാഖ്, സിറിയ ഉള്‍പ്പടെ മറ്റു രാജ്യങ്ങളില്‍ പോരാടുന്ന ഐസ് ഭീകരര്‍ക്കായി ഇവര്‍ സംഭരിച്ച 7500 വിന്റര്‍ ബൂട്ടുകള്‍, 600 മിലിട്ടറി പര്‍ക്കാസ് (കവചവേഷങ്ങള്‍), നൂറോളം മിലിട്ടറി ഷര്‍ട്ടുകള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടുെത്തത്. ഈ സാധനങ്ങളൊക്കൊയും കപ്പല്‍ വഴി അയ്ക്കാന്‍ കോപ്പുകൂട്ടുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവര്‍ ശേഖരിച്ച സാധനങ്ങളുടെ വില ഏതാണ്ട് 1,30,000 യൂറോ വരുമെന്നാണ് പോലീസ് കണക്ക്.

ഇതില്‍ ടുണീഷ്യക്കാരായ രണ്ടുപേര്‍ ആഹനിലാണ് താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനിയിലെ മിക്ക നഗരങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഒരു പതിനേഴുകാരനെ ഐസ് ഭീകരരരെന്നു സംശയിക്കുന്നവര്‍ കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നിന്ന് ടര്‍ക്കി വഴി കടത്തിക്കൊണ്ടു പോയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

അറസ്റു ചെയ്ത നാലുപേരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍