പാലക്കല്‍ മുഹമ്മദ് ഹാജിക്ക് നീറാട് കെഎംസിസി യാത്രയയപ്പ് നല്‍കി
Monday, October 20, 2014 6:48 AM IST
ജിദ്ദ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊണ്േടാട്ടി നീറാട് പാലക്കല്‍ മുഹമ്മദ് ഹാജിക്ക് നീരാട് കെഎംസിസി യാത്രയയപ്പ് നല്‍കി.

അനീക്കഷ് ദാറുല്‍ ഹുദ മദ്രസ ഓഡിറ്റോറിയാത്തില്‍ നടന്ന പരിപാടി കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. ഷരീഫ് മൂലയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍ കുട്ടി നീരാട് ഉപഹാരം സമര്‍പ്പിച്ചു. സാമൂഹിക രംഗങ്ങളില്‍ തന്റേതായ സാന്നിധ്യമറിയിച്ചു മുപ്പതു വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവാസിയായി തുടരുന്ന ഹാജി അനീക്കഷിലെ ദാറുല്‍ ഹുദാ മദ്രസയിലെ ജീവനക്കാരനായിരുന്നു. കൊണ്േടാട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍, ഒഐസിസി ഗ്ളോബല്‍ അംഗം ഇസ്മയില്‍ നീരാട്, അബ്ദുറഹിമാന്‍, അഷറഫ് മുസ്ലിയാര്‍ തറയിട്ടാല്‍,അബ്ദുസലാം പാലക്കൊടാന്‍, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ പാമ്പോടാന്‍ സ്വാഗതവും അസ്ലം പാലക്കല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍