പ്രാദേശിക സംഘടനകള്‍ക്കായി ഏകദിന ക്യാമ്പ്
Monday, October 20, 2014 6:44 AM IST
റിയാദ്: പ്രവാസി പുനരധിവാസം യാഥാര്‍ഥ്യമാക്കുന്നതിനും പ്രവാസത്തിന്റെ യഥാര്‍ഥ നേട്ടങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനും റിയാദിന്റെ സാമൂഹ്യ, സാംസ്കാരിക പരിസരങ്ങളില്‍ മുഖ്യധാരാ സംഘടനകളോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും അവസരമൊരുക്കി ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദിലെ പ്രാദേശിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 31ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രാത്രി പത്തിന് സമാപിക്കും. കല, സംഗീതം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യം, സാംസ്കാരികം, ജീവകാരുണ്യം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദ വിജ്ഞാന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

രാത്രി എട്ടു മുതല്‍ മയില്‍പീലി റിയാലിറ്റി ഷോ സീസണ്‍ -2 ഒന്നാം റൌണ്ട് മത്സരങ്ങള്‍ നടക്കും. ജൂണിയര്‍, സീനിയര്‍, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള മുസ്ലിം ഭക്തിഗാനങ്ങള്‍ ആലപിക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക് 050 9460 972.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍