'കൊയിലാണ്ടി കൂട്ടം' കുവൈറ്റ് ചാപ്റ്റര്‍ ഓണം-ഈദ് സംഗമം നടത്തി
Monday, October 20, 2014 6:40 AM IST
കുവൈറ്റ് : 'കൊയിലാണ്ടി കൂട്ടം' കുവൈറ്റ് ചാപ്റ്റര്‍ ഓണം, ഈദ് സംഗമം നടത്തി. സാലെ ബാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇല്യാസ് ബാഹസന്‍ അധ്യക്ഷത വഹിച്ചു. സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ ഭവന നിര്‍മാണധനസഹായം മലബാര്‍ ഗോള്‍ഡ് കണ്‍ട്രി മാനേജര്‍ അഫ്സലില്‍ നിന്ന് ഷബീര്‍ മണ്േടാളി ഏറ്റുവാങ്ങി. റൌഫ് മശ്ഹൂര്‍, രാജഗോപാല്‍ ഇടവലത്ത്, സോമന്‍ കൂത്താട്ടുകുളം, ബഷീര്‍ ബാത്ത, ഷാഹുല്‍ ഹമീദ്, ശഹൂര്‍ അലി തുടങ്ങിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍