മാവേലിക്കര അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍
Monday, October 20, 2014 6:39 AM IST
കുവൈറ്റ്: മാവേലിക്കര അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി അബാസിയ ഓര്‍മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് എ.ഐ കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൈനാന്‍ ജോണ്‍ (പ്രസിഡന്റ്), മാത്യു ചെന്നിത്തല (വൈസ് പ്രസിഡന്റ്), ഫ്രാന്‍സിസ് ചെറുകോല്‍ (ജനറല്‍ സെക്രട്ടറി), പ്രമോദ് സി. ചെല്ലപ്പന്‍ (ജോ.സെക്രട്ടറി), ജോതിഷ് കുമാര്‍ (ട്രഷറര്‍), തോമസ് മാത്യു (ജോ.ട്രഷറര്‍) എന്നിങ്ങനെ 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടത്. ഉല്ലാസ് കുമാര്‍, സണ്ണി പത്തിച്ചിറ തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍