ഐഐകെ ദീപാവലി മഹോത്സവം സംഘടിപ്പിച്ചു
Monday, October 20, 2014 4:41 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ന്യൂസ് പോര്‍ട്ടല്‍ ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ് ദീപാവലി മേള സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ മേള ഉദ്ഘാടനം ചെയ്തു. പരമ്പരാഗത നൃത്തങ്ങളും കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ നീണ്ട സ്റാളുകളും അണിനിരന്ന മേളയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മേളയില്‍ നിന്നും കാശ്മീര്‍ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച രണ്ടു ലക്ഷം രൂപ അംബാസിഡര്‍ സുനില്‍ ജെയിനു ഐ.ഐ.കെ പ്രതിനിധികള്‍ കൈമാറി. ഗാര്‍ഗി ജെയിന്‍, ഷഹ്സാദ് ദിഗ്വാനി, സുനോജ് നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍