കെഎച്ച്എന്‍എ യുവമേളയും പൊതുസമ്മേളനവും നവംബര്‍ 22ന് ക്യൂന്‍സില്‍
Monday, October 20, 2014 4:40 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയന്റെ യുവമേളയും പൊതു സമ്മേളനവും നവംബര്‍ 22ന് ശനിയാഴ്ച ക്യൂന്‍സിലുള്ള ഗ്ളെന്‍ ഓക്സ് സ്കൂളില്‍ വെച്ച് നടത്തുന്നതാണ്.

ഹിന്ദുമതം എന്നത് അനവധി ആചാരങ്ങളിലൂടെയുള്ള ജീവിതരീതിയാണ്. രാഷ്ട്രം വ്യക്തികളുടെ ഏകഭാവം ആവുന്നതുപോലെ ധര്‍മ്മം നന്മനിറഞ്ഞ ആചാരങ്ങളുടെ സമാഹാരമാണ്. സമൂഹത്തിന്റെ കെട്ടുറപ്പ്, കുടുംബത്തിന്റെ ഭദ്രത, ചിട്ടയായ ജീവിതം, വ്യക്തികള്‍ക്കും ചുറ്റുപാടുകള്‍ക്കുമിടയിലുള്ള സുദൃഢമായ ബന്ധം ഇവയെല്ലാം കണ്െടത്താനുള്ള മാര്‍ഗ്ഗം സ്വയം സൃഷ്ടിക്കാന്‍ പ്രകൃതി നല്‍കിയ പുരാതനവും ആധുനികവുമായ ജീവിതരീതി യുവതലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ യുവ കണ്‍വന്‍ഷന്‍ നടത്തുന്നത്.

നവംബര്‍ 22ന് രാവിലെ കുട്ടികളുടെ കലാമത്സരങ്ങളോടെ യുവമേളയ്ക്ക് തുടക്കമാകും. കുട്ടികളുടെ പ്രായം തിരിച്ചുള്ള കലാമത്സരങ്ങള്‍ ഉണ്ടായിരിക്കും. ചര്‍ച്ചകള്‍, പൊതുസമ്മേളനം എന്നിവയും ഉണ്ടായിരിക്കും.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍. നായര്‍, സെക്രട്ടറി ഗണേഷ് നായര്‍, ട്രഷറര്‍ രാജു പിള്ള, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് നായര്‍, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ട്രസ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

യുവമേളയുടെ വിജയത്തിനായി കൃഷ്ണരാജ് മോഹന്‍ കണ്‍വീനറായും, ബാഹുലേയന്‍ രാഘവന്‍, നിശാന്ത് നായര്‍, ഷിബു ദിവാകരന്‍, മധു പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം