പരിശുദ്ധാത്മ അഭിഷേക ധ്യാനം നവംബര്‍ എട്ടിന്
Saturday, October 18, 2014 8:27 AM IST
വെര്‍ജീനിയ : അമേരിക്കയില്‍ കഴിഞ്ഞ 13 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും നിരവധിയായ ധ്യാനങ്ങളിലൂടെയും വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റിച്ച് മൌണ്ടിലുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ അഭിഷേക ധ്യാനം നടത്തുന്നു.

വിശ്വാസത്തില്‍ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവിക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും വിശുദ്ധിയുടെ കൃപയില്‍ വളരുവാനും സഹനത്തിന്റെ രക്ഷാകര രഹസ്യം മനസിലാക്കുവാനും തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കൂദാശകളിലൂടെയുള്ള ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞ് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യം വച്ച് നടത്തുന്ന ഈ വാര്‍ഷിക അഭിഷേകധ്യാനം അനുഗ്രഹീത വചന പ്രഘോഷകരായ റവ. ഫാ. ജോ പാച്ചേരിയില്‍ സിഎംഐ (ജറുസലേം ധ്യാന കേന്ദ്രം) ബ്രദര്‍ പി.ഡി. ഡോമിനിക്ക് (ചെയര്‍മാന്‍ മരിയന്‍ ടിവി) ബ്രദര്‍: പോള്‍സണ്‍ ജോസഫ് (മൂസിക് കോഓര്‍ഡിനേറ്റര്‍, ക്യൂന്‍മേരി മിനിസ്ട്രി) എന്നിവര്‍ നയിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായി നടത്തുന്ന ധ്യാനം നവംബര്‍ എട്ടിന് (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറു വരെയുമാണ്. ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും സൌഖ്യത്തിന്റെ അത്ഭുതകരമായ കൃപയിലേക്ക് കടന്നുവരുവാനും ഇടവകവികാരി റവ. ഫാ. റ്റിജോ ജോയി ഏവരെയും സ്വാഗതം ചെയ്തു.

ധ്യാനം നടക്കുന്ന സ്ഥലം: . അഹുവീിമെ ട്യൃീാമഹമയമൃ രമവീേഹശര ാശശീിൈ, ഞശരവാീിറ, ഢഅ 8040, ഢശഹഹമ ജമൃസ ഉൃശ്ല, ടൌശലേ 250, ഢഅ 23228.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ടിജോ ജോയി (വികാരി) 267 346 3026, ജോര്‍ജ് മുരിക്കന്‍ (ട്രസ്റി) 804 931 3372, ബിനോയി ജോര്‍ജ് (ട്രസ്റി) 804 551 1548. ഢശശെ ീൌൃ ംലയശെലേ: ംംം.ാമൃശരമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം