ജര്‍മനിയില്‍ കേരളപിറവിയാഘോഷം നവംബര്‍ ഒന്നിന് സ്റുട്ട്ഗാര്‍ട്ടില്‍
Saturday, October 18, 2014 8:27 AM IST
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളപിറവിയാഘോഷവും മലയാളി സംഗമവും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെ (വെള്ളി, ശനി, ഞായര്‍) സ്റുട്ട്ഗാര്‍ട്ട് നഗരത്തിനടുത്തുള്ള പ്ഫോര്‍സ്ഹൈമില്‍ നടക്കും.

പ്രവാസി സംബന്ധമായ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, കള്‍ച്ചറല്‍ ഈവനിംഗ്, യോഗ, മെഡിറ്റേഷന്‍, ഫണ്‍ ഗെയിംസ്, സ്പോര്‍ട്സ്, ചീട്ടുകളി മല്‍സരങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ നവംബര്‍ ഒന്നിന് കേരളത്തിന്റെ ജന്മദിനാഘോഷവും മൂന്നുദിന സംഗമത്തിന്റെ വേദിയില്‍ അരങ്ങേറും. ഇതാദ്യമായാണ് ജര്‍മനിയില്‍ കേരളപ്പിറവിയാഘോഷം സംഘടിപ്പിക്കുന്നത്. എന്റെ കേരളം എത്ര സുന്ദരം എന്നു പേരിട്ടിരിക്കുന്ന പരിപാടി വര്‍ണാഭമാക്കുന്നതിന്റെ അവസാന ഒരുക്കത്തിലാണ് ഭാരവാഹികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ചൂരപൊയ്കയില്‍ (ചെയര്‍മാന്‍, ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 060392834, ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ്, ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 07231766870.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍