മലയാളി യുവാവിന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം
Saturday, October 18, 2014 8:21 AM IST
മെല്‍ബണ്‍: ജാക്സണ്‍ ഫെര്‍ണാണ്ടസിന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റ് ജസ്റീസ് ഫോര്‍ പീസ് എന്ന ഔദ്യോഗിക പദവി ലഭിച്ചു. അമേരിക്കയിലെ നോട്ടറി പബ്ളിക്കിന് ലഭിക്കുന്ന അധികാരവും ഉത്തരവാദിത്വവുമാണ് ഈ പദവിക്കുള്ളത്. ഓസ്ട്രേലിയയിലെ പല പ്രവിശ്യകളിലും പല ഉത്തരവാദിത്വങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് ഗവണ്‍മെന്റ് തലത്തില്‍നിന്നും തല്‍കുന്ന പദവിയാണ്. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം സ്വഭാവം, സാമൂഹ്യപ്രതിബദ്ധഥ, അര്‍പ്പണബോധം, നേതൃശക്തി തുടങ്ങി പല മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ എംപി പോലുള്ള പദവിയിലുള്ളവരുടെ പ്രത്യേക ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം.

തിരുവനന്തപരും പള്ളിത്തുറ സ്വദേശിയാണ് ജാക്സണ്‍. രണ്ടായിരത്തില്‍ ഓസ്ട്രേലിയയില്‍ എത്തിയ ജാക്സണ്‍ അതേവര്‍ഷം പെര്‍മനന്റ് റസിഡന്റാവുകയും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷനില്‍ ഇന്റര്‍പ്രിട്ടര്‍ ട്രാന്‍സ് ലേറ്റര്‍ ആയി ജോലി ചെയ്യുന്നു.

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സംഘടനകള്‍ക്ക് പ്രത്യേകിച്ച മലയാളി സംഘടകള്‍ക്ക് ജാക്സന്റെ നേതൃ ശൈലി, പ്രവര്‍ത്തന പാരമ്പര്യം അര്‍പ്പണബോധം എന്നിവ മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷമരസീിമൌൃമഹശമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോസ് സ്റീഫന്‍