മാര്‍ത്തോമാ മെത്രാപ്പോലീത്ത നോര്‍ത്ത് കരോലിനയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
Saturday, October 18, 2014 3:19 AM IST
റാലെ: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഒക്ടോബര്‍ 12-ന് ഞായറാഴ്ച രാവിലെ 9.30-ന് റാലിയിലുള്ള 2773 മില്‍ബണ്‍ (2773 ങശഹയൌൃിശല) റോഡ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. നേരത്തെ തന്നെ ഇടവക ജനങ്ങള്‍ ഭക്തിപൂര്‍വ്വം പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ഘോഷയാത്രയായി ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയെ ദേവാലയത്തിലേക്ക് ആനയിച്ചു. നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവക വികാരി റെനു ജോണ്‍ അച്ചന്‍ ശുശ്രൂഷയില്‍ ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയെ സഹായിച്ചു.

നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവക ഈ ഞായറാഴ്ച കുടുംബദിനമായി ആചരിക്കുകയും ഇടവകാംഗങ്ങള്‍ തങ്ങളുടെ ഒരുദിവസത്തെ വരുമാനം വിശുദ്ധ കുര്‍ബാന മധ്യത്തില്‍ അര്‍പ്പിക്കുകയും കുടുംബമായി തിരുമേശയില്‍ പങ്കുചേരുകയും ചെയ്തു. കുര്‍ബാനയ്ക്കുശേഷം നടന്ന മാമ്മോദീസ ശുശ്രൂഷയുടെ മുഖ്യകാര്‍മികത്വവും ബഹുമാനപ്പെട്ട മെത്രപ്പോലീത്ത തിരുമേനി നിര്‍വഹിച്ചു. ശുശ്രൂഷ മധ്യേ നടന്ന പ്രസംഗത്തില്‍, കുട്ടികള്‍, ദാനം എന്നതിലുപരിയായി ഓരോ കുടുംബത്തിലും ദൈവം വിശ്വസ്തതയോടെ ഏല്‍പിച്ചിരിക്കുന്ന താലന്തുകള്‍ ആണെന്നും, അവരെ ഉത്തരവാദിത്വത്തോടെ ദൈവത്തിനും മനുഷ്യനും നന്മ പ്രദാനം ചെയ്ത് വളര്‍ത്തുവാന്‍ ഓരോ കുടുംബത്തിനുമുള്ള കര്‍ത്തവ്യ ബോധത്തെപ്പറ്റി ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനി ജനങ്ങളെ ഉത്ബോധിപ്പിച്ചു.

കുര്‍ബാനയ്ക്കുശേഷം മെത്രാപ്പോലീത്ത തിരുമേനിയുടെ മഹനീയ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇടവകയ്ക്ക് സ്വന്തമായി ഒരു ദേവാലയ സമുച്ചയം വാങ്ങിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനി നിര്‍വഹിക്കുകയും, റാഫിള്‍ ടിക്കറ്റ് പ്രകാശനം ചെയ്യുകയും ചെയ്തു. ഇടവക വികാരി റെനു ജോണ്‍ അച്ചന്‍ എല്ലാ സ്പോണ്‍സേഴ്സിനേയും ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയുടെ സാന്നിധ്യത്തില്‍ സദസിന് പരിചയപ്പെടുത്തുകയും, വേദിയില്‍ വിളിച്ച് ആദരിക്കുകയും ചെയ്തു. തോമസ് ജോണ്‍ (ഗ്രേറ്റര്‍ ട്രയാങ്കിള്‍ റിയാലിറ്റി) ആയിരിക്കും റാഫിള്‍ ടിക്കറ്റ് സമ്മാനങ്ങളുടെ മുഖ്യ സ്പോണ്‍സര്‍. കൂടാതെ സിതാര്‍ റെസ്റോറന്റ്, മാത്യൂസ് പില്‍ഗ്രിം, ലോയല്‍ ട്രാവല്‍, ഡോ. വിനോദ്, ജോര്‍ജ് ചെറിയാന്‍ തുടങ്ങിയവും സ്പോണ്‍സര്‍മാരായിരിക്കുമെന്ന് വികാരി അറിയിച്ചു.

തുടര്‍ന്ന് ബോബി മാത്യൂസ് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ- ബാംഗ്ളൂര്‍ ഭദ്രാസനത്തില്‍ കൊടുക്കുന്ന പത്ത് തയ്യല്‍ മെഷീനുകള്‍ക്കു വേണ്ടിയുള്ള തുക ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയെ ഏല്‍പിക്കുന്ന ചടങ്ങ് നടക്കുകയും ചെയ്തു. തോമസ് ജോണ്‍ തന്നെയായിരുന്നു ഇതിനാവശ്യമായ തുകയും നല്‍കിയത്.

ആലീസ് രാജന്‍ മാത്യു ചടങ്ങില്‍ എം.സിയായി പ്രവര്‍ത്തിച്ചു. റവ. ജോര്‍ജ് കനാരിയോ, ദിസ്സുങ്ങ് നുവെന്‍ എന്നിവര്‍ ഇടവകയ്ക്ക് ആശംസകള്‍ നേര്‍ന്നു. യോഹന്നാന്‍ ദാനിയേല്‍ എല്ലാവരേയും ഇടവകയ്ക്കുവേണ്ടി സ്വാഗതം ചെയ്യുകയും, വര്‍ഗീസ് ജോണ്‍ സദസ്സിനും പിന്നില്‍ പ്രവര്‍ത്തിച്ച അഭ്യുദയകാംക്ഷികളായ എല്ല ഇടവകയിലെ പ്രിയപ്പെട്ടവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

യോഗത്തിലും ആരാധനയിലും സഹോദര സഭകളില്‍ നിന്നും ഇടവകയില്‍ നിന്നും നിരവധി കുടുംബങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഉണ്ടായിരുന്നു. ഗായകസംഘം ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആലപിച്ചു. സ്നേഹവിരുന്നില്‍ മെത്രാപ്പോലീത്തയോടൊപ്പം എല്ലാവരും പങ്കെടുത്തു.

തുടര്‍ന്ന് മെത്രാപ്പോലീത്ത തിരുമേനി കൈസ്ഥാന സമിതിയംഗങ്ങളുമായി കുറച്ചുനേരം ചെലവഴിക്കുകയും എല്ലാ ക്രമീകരണങ്ങളിലും പൂര്‍ണ്ണ തൃപ്തി അറിയിക്കുകയും ചെയ്തു.

നോര്‍ത്ത് കരോലിന മാര്‍ത്തോമാ ഇടവക വികാരി റെനു ജോണ്‍ അച്ചന്റെ നേതൃത്വത്തില്‍ ഇന്ന് വളര്‍ച്ചയുടെ പാതയിലാണ് എന്നതില്‍ മെത്രാപ്പോലീത്ത തിരുമേനി സന്തോഷം അറിയിച്ചു. ഇടവകയ്ക്ക് സ്വന്തമായി ഒരു ആരാധന സ്ഥലം എന്നത് അനേക വര്‍ഷങ്ങളായുള്ള ഇടവക ജനങ്ങളുടെ ഒരു സ്വപ്നമാണ്. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു ആരാധനാ സമുച്ചയം ഇടവകയ്ക്കുവേണ്ടി കണ്െടത്താനും, കരാര്‍ ഒപ്പിടുന്നതിനും ഇതിനോടകം കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനി കുര്‍ബാന അര്‍പ്പിച്ചതും ഈ ദേവാലയത്തില്‍ തന്നെ. ഭംഗിയായ ഈ ദേവാലയം എത്രയും പെട്ടെന്ന് വാങ്ങിക്കുന്നതിനായുള്ള ധനശേഖരണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതിലേക്ക് സംഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ഠൃൌലെേല, ചീൃവേ ഇമൃീഹശിമ ങമൃ ഠവീാമ ഇവൌൃരവ, കിര, 5117 ടൌറമ ഉൃശ്ല, ചഇ 27703 ഇീിമേര: ഢശരമൃ ഞല്. ഞലിൌ ഖീവി (919) 6993614 ഋാമശഹ: ൃല്ൃലിൌഷീവി@ഴാമശഹ.രീാ

എല്ലാ ക്രമീകരണങ്ങളും ഭംഗിയായി മുന്നോട്ടുപോകുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ഇടവക വികാരി പ്രത്യേകമായി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം