ഫിലാഡല്‍ഫിയയില്‍ ഏകദിന വനിതാ സെമിനാര്‍
Friday, October 17, 2014 8:25 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഏകദിന വനിത സെമിനാര്‍ ഒക്ടോബര്‍ 18 ന് (ശനി) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തുന്നു.

പ്രവാസികളുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നൂതന ജീവിത സാഹചര്യങ്ങളിലെ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാനും അതിലുപരി ജോലി സ്ഥലങ്ങളിലും കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന സമ്മര്‍ങ്ങള്‍ മുഖാന്തരം അനുഭവിക്കേണ്ടി വരുന്ന മനക്ളേശങ്ങളുടെ പരിണിത ഫലമായിട്ടുളള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ആധുനിക ലോകത്തില്‍ വളരെയധികം ക്രിയാത്മാകമായ രചനകള്‍ രചിച്ചിട്ടുളള ഡോ. സ്പെന്‍സര്‍ ജോണിന്റെ ‘ണവീ ങ്ീലറ ാ്യ ഇവലല’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയാറാക്കിയിരുന്ന ‘ജ്യരവീഹീഴ്യ മിറ ആശയഹശരമഹ ടുശൃശൌമഹശ്യ ീള ഇവമിഴല’ എന്നതാണ് ഈ വര്‍ഷത്തെ ഏകദിന സെമിനാറിന്റെ മുഖ്യവിഷയം.

ലൂതറിന്‍ സഭയിലെ പാസ്റ്ററും മുപ്പതിലധികം വര്‍ഷങ്ങളായി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൌണ്‍സിലിംഗ് തെറാപ്പിയിലൂടെ നിസ്വാര്‍ഥ സേവനം നല്‍കുക. ക്രിസ്തീയ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം അവഗാഹമുളള റവ. ഡോ. ആഷാ ജോര്‍ജും കൂടാതെ ഇവാഞ്ചലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്ററും വേദശാസ്ത്ര പണ്ഡിതയും പ്രമുഖ വാഗ്മിയുമായ ഫാ. ഡോ. സാറാ ആന്‍ഡ്രൂസും ചേര്‍ന്നാണ് വ്യക്തി ജീവിത്തിലുണ്ടാകുന്ന മനോവിഷയങ്ങളെ ക്രിസ്തീയ മാര്‍ഗത്തിലും എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വളരെ ലളിതമായ ഭാഷയിലും വിശദമായി പറയുവാനായി സെമിനാറിലെ മുഖ്യപ്രഭാഷകരായി എത്തുന്നത്.

സെമിനാറിലുടനീളം ബിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങളാലപിക്കുന്നതായും എല്ലാവരെയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുളളതായും സെമിനാറിന്റെ വന്‍ വിജയത്തിനായിട്ടുളള എല്ലാ ഒരുക്കങ്ങളും ധൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നതായും എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്