എബോളയെ നേരിടാന്‍ ജര്‍മനിയുടെ വാഗ്ദാനം 85 മില്യന്‍ യൂറോ
Friday, October 17, 2014 8:23 AM IST
ബര്‍ലിന്‍: ലോകത്തിനുതന്നെ ഭീഷണിയായി പടരുന്ന എബോള വൈറസിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ജര്‍മനി 85 മില്യന്‍ യൂറോ സംഭാവന വാഗ്ദാനം ചെയ്തു. ഇതില്‍ 50 മില്യന്‍ വികസന ബജറ്റില്‍നിന്നും 35 മില്യന്‍ വിദേശ മന്ത്രാലയത്തിന്റെ വകയായുമായാണ് വകയിരുത്തുക.

ലോകത്തിന്റെ നന്മയ്ക്കായി പശ്ചിമ ആഫ്രിക്കയെ സഹായിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി ഹെര്‍മന്‍ ഗ്രോഹെ. ബ്രസല്‍സില്‍ യൂറോപ്യന്‍ ആരോഗ്യമന്ത്രിമാര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന എബോള ഉച്ചകോടിക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എബോള വൈറസ് ബാധ തുടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ജര്‍മനി നല്‍കുന്ന തുക വിനിയോഗിക്കുക. അയ്യായിരത്തോളം ജര്‍മന്‍ സൈനികര്‍ എബോള ദൌത്യ സേനയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍