കൊളോണില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബര്‍ 19 ന്
Friday, October 17, 2014 8:23 AM IST
കൊളോണ്‍: ഭാരതത്തിന്റെ പ്രഥമ പുണ്യപുഷ്പവും വിശുദ്ധയുമായ അല്‍ഫോന്‍സാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്ത്യാഢംബരപൂര്‍വം കൊളോണിലെ ഇന്ത്യന്‍ സമൂഹം ആഘോഷിക്കുന്നു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ (അി ട.ഠവലൃലശെമ 6, 51067 ഗöഹി) ഒക്ടോബര്‍ 19 ന്(ഞായര്‍) വൈകുന്നേരം നാലിന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

ആഘോഷമായ ദിവ്യബലിക്കൊപ്പം വിശുദ്ധയോടുള്ള മധ്യസ്ഥ പ്രാര്‍ഥന, തിരുശേഷിപ്പ് ചുംബനം, ജപമാലയര്‍പ്പണം, പ്രദക്ഷിണം തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

അനുഗ്രഹത്തിന്റെ കതിര്‍മണികള്‍ സ്വീകരിക്കുവാനും വിശുദ്ധ അമ്മയോടുള്ള ജപമാല പ്രാര്‍ഥനയുടെ ആഴം വര്‍ധിപ്പിക്കുവാനും ജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍ നിത്യം തുണയേകുന്ന മധ്യസ്ഥ പ്രാര്‍ഥനകളില്‍ പങ്കുകൊള്ളുവാനും എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

അററൃല: ട.ഠവലൃലശെമ ഗശൃരവല, അി ട.ഠവലൃലശെമ 6, 51067 ഗöഹി

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍