സെന്റ് മേരീസ് നെബ് സാരായി സ്കൂളിന് മികച്ച ബാന്‍ഡിനുള്ള പുരസ്കാരം
Friday, October 17, 2014 6:44 AM IST
ന്യൂഡല്‍ഹി: ജയ്പൂരിലെ രാജാ സവായ് മാന്‍സിംഗ് സ്കൂളില്‍ നടന്ന പതിനെട്ടാമത് മഹാരാജാ ജഗഥ് സിംഗ് ഇന്റര്‍ സ്കൂള്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റില്‍ ഡല്‍ഹിയിലെ സെന്റ് മേരീസ് നെബ് സാരായി സ്കൂളിന് മികച്ച ബാന്‍ഡിനുള്ള പുരസ്കാരം ലഭിച്ചു.

രാജസ്ഥാനിലെയും ഡല്‍ഹിയിലെയും പത്തോളം സ്കൂള്‍ ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് സെന്റ് മേരീസ് സ്കൂള്‍ ഒന്നാം സ്ഥാനം നേടിയത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്