ഗുഡ്ഗാവ് സെന്റ് ക്ളാരറ്റ് സീറോ മലബാര്‍ ചര്‍ച്ചില്‍ തിരുനാള്‍ ഒക്ടോബര്‍ 18, 19 തീയതികളില്‍
Friday, October 17, 2014 6:44 AM IST
ന്യൂഡല്‍ഹി: ഗുഡ്ഗാവ് സെന്റ് ക്ളാരറ്റ് സീറോ മലബാര്‍ പള്ളിയിലെ ഇടവക മധ്യസ്ഥന്‍ വിശുദ്ധ ആന്റണി മേരി ക്ളാരറ്റിന്റെ തിരുനാള്‍ ഒക്ടോബര്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

18ന് (ശനി) വൈകുന്നേരം ആറിന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കുന്ന കൊടിയേറ്റു കര്‍മ്മം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേനക്ക് ഫാ. ജോണ്‍ വെട്ടിക്കനാല്‍ സിഎംഎഫ് കാര്‍മികത്വം വഹിക്കും.

19ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്നെടുപ്പ്, ശിങ്കാരിമേളം, പ്രസുദേന്തി വാഴ് വ് എന്നിവ നടക്കും. നാലിന് തിരുനാള്‍ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം എന്നിവ നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്