എമിരേറ്റ്സ് എയര്‍ലൈന്‍സിന്റെ ബാഗേജ് നിയമത്തില്‍ നേരിയ മാറ്റം
Friday, October 17, 2014 6:43 AM IST
ഫ്രാങ്ക്ഫര്‍ട്ട്: എമിരേറ്റ്സ് എയര്‍ ലൈന്‍സ് യാത്രക്കാരുടെ ബാഗേജ് നിയമത്തില്‍ നേരിയ മാറ്റം വരുത്തി.

ഫസ്റ് ക്ളാസ് യാത്രക്കാര്‍ക്ക് ഇനി മുതല്‍ അമ്പത് കിലോഗ്രാം ബാഗേജും ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാം ബാഗേജും ഇക്കണോമി ക്ളാസ് യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജും അനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോ ആണ്. എന്നാല്‍ മുന്നൂറ് സെന്റീമീറ്ററിന് മുകളില്‍ നീളമുള്ള പെട്ടികളും മറ്റ് ബാഗേജും യാത്രാ വിമാനത്തില്‍ ഒരിക്കലും അനുവദിക്കുകയില്ല.

ഒക്ടോബര്‍ പതിനഞ്ച് മുതല്‍ ബാഗേജ് പരിധികളിലെ മാറ്റം പ്രാബല്യത്തില്‍ വന്നു. പ്രവാസി യാത്രക്കാര്‍ ബാഗേജ് നിയമത്തിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് എമിരേറ്റ്സ് എയര്‍ ലൈന്‍സ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍