വി.സി. ചാക്കോ വിലങ്ങോലില്‍ നിര്യാതനായി
Friday, October 17, 2014 4:29 AM IST
കോട്ടാങ്ങല്‍: പത്തനംതിട്ട കോട്ടാങ്ങല്‍ വിലങ്ങോലില്‍ വി.സി. ചാക്കോ (പാപ്പച്ചന്‍ -85, റിട്ട. അധ്യാപകന്‍) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 17-ന് വെള്ളിയാഴ്ച മൂന്നിനു കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ് പള്ളിയില്‍.

ഭാര്യ: മേരിക്കുട്ടി എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജേക്കബ് ചാക്കോ (ടൂസാന്‍ , അരിസോണ), ഡോ. ജോര്‍ജ് ചാക്കോ (ഫിലാഡല്‍ഫിയ), മാര്‍ട്ടിന്‍ ചാക്കോ (എന്‍ജിനിയര്‍, ഓസ്ട്രേലിയ). മരുമക്കള്‍: ഡോ. താബു, ഡോ. ബ്ളസി (ഇരുവരും യുഎസ്എ).