ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Thursday, October 16, 2014 7:30 AM IST
റിയാദ്: റിയാദില്‍ കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്ന ഒഐസിസി പുനഃസംഘടനയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി ജില്ലാ കമ്മിറ്റിയെ നയിക്കുന്ന മുനീര്‍ കോക്കല്ലൂര്‍ തന്നെയാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി ഷൈജു നരിക്കുനി, അബ്ദുള്‍ കരീം കൊടുവള്ളി എന്നിവരേയും ജനറല്‍ സെക്രട്ടറിമാരായി ഷഫീക്ക് കിനാലൂര്‍, ജയപ്രദീഷ് വടകര എന്നിവരേയും തെരഞ്ഞെടുത്തു. അമേഷ് ഏലത്തൂര്‍, മാസിന്‍ മുഹമ്മദ്, നാസര്‍ മാവൂര്‍, അബ്ദുറഹ്മാന്‍ കീഴരിയൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഉമ്മര്‍ വലിയപറമ്പ് (ജീവകാരുണ്യം), ഒമര്‍ ഷെരീഫ് (സാംസ്കാരികം), എം.ടി ഹര്‍ഷദ് (മീഡിയ), ജംഷീര്‍ മണ്ണാശേരി (കായികം), മോഹന്‍ ദാസ് (ട്രഷറര്‍), യാസര്‍ അണ്േടാണ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗത്തില്‍ തെരഞ്ഞെടുത്തു.

മാത്യു പാറക്കല്‍ വരണാധികാരിയായിരുന്നു. റസാക്ക് പൂക്കോട്ടുമ്പാടം ഗ്ളോബല്‍ കമ്മിറ്റി നിരീക്ഷകനായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം നടന്ന യോഗത്തില്‍ മാത്യു പാറക്കല്‍ അധ്യക്ഷത വഹിച്ചു. റസാക്ക് പൂക്കോട്ടുമ്പാടം, അബ്ദുള്‍ അസീസ് കോഴിക്കോട്, റൂബി മാര്‍ക്കോസ്, നവാസ് വെള്ളിമാടുകുന്ന്, ഷൌക്കത്ത് പന്നിക്കോട്, ജയപ്രദീഷ് വടകര, ഷമീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. നിയുക്ത പ്രസിഡന്റ് മുനീര്‍ കോക്കല്ലൂര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അബ്ദുള്‍ കരീം കൊടുവള്ളി സ്വാഗതവും ഷഫീക്ക് കിനാലൂര്‍ നന്ദിയും രേഖപ്പെടുത്തി. ഷൌക്കത്ത് പന്നിക്കോട്, ഉമ്മര്‍ വലിയപറമ്പ്, ജാഫര്‍ എരമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍