അയര്‍ലന്‍ഡ് ക്നാനായ സംഗമം പ്രൌഡഗംഭീരമായി
Thursday, October 16, 2014 7:30 AM IST
ഡബ്ളിന്‍: തനിമയിലും ഒരുമയിലും വിശ്വാസനിറവിലും ക്നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ താലായില്‍ നമന ഹാളില്‍ നടന്ന ക്നാനായ മഹാസംഗമം പ്രൌഡഗംഭീരമായി.

പ്രസിഡന്റ് ബിജു വെട്ടിക്കനാലിന്റെ അധ്യക്ഷതയില്‍ ഫാ. ബിജു മാളിയേക്കല്‍ ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. ജയ്മോന്‍ കിഴക്കേകാട്ടില്‍ സ്വാഗതവും സാജുമോന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപറമ്പില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു പന്തല്ലൂര്‍ കണക്കുകളും അവതരിപ്പിച്ചു. ജോയിച്ചന്‍ ഒഴുകയില്‍ ആശംസകളര്‍പ്പിച്ചു.

ഗ്രേസി മാത്യൂസ് ചേലയ്ക്കല്‍ ചിട്ടപ്പെടുത്തി സാബു ജോസഫ് പാടിയ ക്നാനായ സംഗമ ഗാനത്തിന് ചുവടുവച്ച് ഭാരവാഹികളും കലാപ്രതിഭകളും അവതരിപ്പിച്ച സ്റേജ് ഓപ്പണിംഗ് വര്‍ണാഭമായി.

ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കിരണ്‍ ഷാജു (കോര്‍ക്ക്) സിഞ്ജുമോള്‍ സണ്ണി ഇളംകുളത്ത് എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചു. മാര്‍ഗംകളി, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്കിറ്റ് തുടങ്ങിയവ വിവിധ പരിപാടികള്‍ സംഗമത്തിന്റെ യശസുയര്‍ത്തി.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്